മെര്‍‌ക്കാട താഴ്‍വരയിലെ നിഗൂഢ രഹസ്യങ്ങളുമായി കളക്ടര്‍ ബ്രോയും സംഘവും

By Web TeamFirst Published Sep 21, 2018, 4:08 PM IST
Highlights

മലയാള സിനിമയുടെ പതിവ് വഴികളിൽ നിന്ന് മാറി  സ്ഥിരം ഫോർമുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോർമാറ്റിൽ വരുന്ന ഹു എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു.  സ്വപ്നത്തിനും, യാഥാർഥ്യത്തിനും ഇടയിലൂടെ മാജിക്കൽ റിയലിസത്തില്‍ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരവധി വിദേശ ഭാഷാ ചിത്രങ്ങളുടെ അണിയറയിൽ ഉണ്ടായിരുന്ന അജയ് ദേവലോകയാണ്.  ചിത്രത്തിന്റെ ആദ്യ പ്രദർശനം കാൻസ് ഫിലിം ഫെസ്റ്റിൽ വച്ച് നടന്നിരുന്നു.

കളക്ടർ ബ്രോ പ്രശാന്ത് നായർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഷൈൻ ടോം ചാക്കോ, പേർളി മാണി, രാജീവ് പിള്ള, ശ്രുതി മേനോൻ, ശ്രീകാന്ത് നായർ  തുടങ്ങി ഒരു മികച്ച താരനിര അണിനിരക്കുന്നു. സംഗീതം കത്തർസിസ്, മണികണ്ഠൻ അയ്യപ്പ ജോഡിയും ആണ് നിർവ്വഹിച്ചിരിക്കുന്നത്

ഏറ്റവും മികച്ച നിലവാരത്തിലുള്ള ഡോൾബി അറ്റ്മോസ്  ശബ്‍ദ സംവിധാനത്തിൽ, ആണ് ചിത്രം വരുന്നത്.  ഒക്ടോബർ 25നു ഇന്ത്യ ഒട്ടാകെ തീയറ്ററുകളിൽ റിലീസ് ആകുന്ന ഈ ചിത്രം യഥാർത്ഥ സിനിമാ  പ്രേക്ഷകർക്ക്  പൂർണ്ണമായ തൃപ്തിതരുന്ന ഒന്നാകുമെന്നു അണിയറക്കാർ അവകാശപ്പെടുന്നു. മെർക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെർക്കാടായിൽ ക്രിസ്‍ത്‍മസ് വരികയാണ്. സമയവും, ഇഴചേർന്നിരിക്കുന്ന  സ്വപ്നങ്ങളും യാഥാർഥ്യവും ചേർന്നൊരുക്കുന്ന ക്രിസ്മസ് പ്രേക്ഷകന് സമ്മാനിക്കുന്നത് സിനിമാസ്വാദനത്തിന്റെ ഒരു പുതിയ അനുഭവമായിരിക്കും.

click me!