ചൈനയും ജപ്പാനും കൊവിഡ് ഫ്രീയായോ; പ്രചാരണങ്ങളില്‍ സത്യമെത്ര?

By Web TeamFirst Published Apr 2, 2020, 4:06 PM IST
Highlights

വൈറലായ പോസ്റ്റ് തെറ്റാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ രണ്ടിനും ഇരു രാജ്യങ്ങളില്‍ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

വുഹാന്‍: കൊവിഡ് 19ന്‍റെ ഭീഷണിയില്‍ നിന്ന് മുക്തമായോ ചൈനയും ജപ്പാനും. മാർച്ച് 26ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇരു രാജ്യങ്ങളെയും കുറിച്ച് അവകാശവാദം മുന്നോട്ടുവച്ചത്. 'ചൈനയും ജപ്പാനും കൊവിഡ് ഫ്രീയായി. ദൈവനാമത്തില്‍ പറയുന്നു ഫിലിപ്പീന്‍സാണ് അടുത്തത്'. ഈ പോസ്റ്റ് 11,000ത്തിലേറെ തവണ ഷെയർ ചെയ്യപ്പെട്ടു.

ടാഗലോഗ്, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു എഫ്‍ബി പോസ്റ്റ്. ഇതേറ്റുപിടിക്കാന്‍ പതിവുപോലെ നിരവധി പേർ എത്തിയെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ. 

Read more: ക്യൂബന്‍ മാതൃകയില്‍ മലേഷ്യയില്‍ പറന്നിറങ്ങിയോ ചൈനീസ് ഡോക്ടർമാർ; ചിത്രം സത്യമോ

ചൈനക്ക് ആശ്വസിക്കാനുണ്ട്, പക്ഷേ...

പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ രണ്ടിനും ഇരു രാജ്യങ്ങളിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡിന്‍റെ ഉത്ഭവ സ്ഥലമായ ചൈനയില്‍ ഇന്ന് 35 പുതിയ കേസുകളും ആറ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ചൈനയിലെ മരണസംഖ്യ 3,318 ആയി. 

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു. ഇതിനകം 48,000ത്തിലേറെ പേരാണ് മരിച്ചത്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേർ(13,155) മരിച്ചത്. 

Read more: കൊവിഡ് 19 വ്യാപനത്തിനിടെ ഇറ്റലിയില്‍ നൂറുകണക്കിനാളുകളുടെ കൂട്ടപ്രാർത്ഥന? വീഡിയോ സത്യമോ

 

click me!