കെ കെ ശൈലജയുടെ വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചിത്രമോ ഇത്? Fact Check

Published : Mar 14, 2024, 02:35 PM ISTUpdated : Mar 23, 2024, 07:44 AM IST
കെ കെ ശൈലജയുടെ വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചിത്രമോ ഇത്? Fact Check

Synopsis

വടകര ലോക്‌സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്നുള്ള ഫോട്ടോയാണിത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കെ കെ ശൈലജ ടീച്ചര്‍. വടകരയില്‍ കെ കെ ശൈലജയുടെ പ്രചാരണം സജീവമായി നടക്കേ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന പരിപാടിയുടെ ചിത്രം എന്ന പേരിലാണ് പ്രചാരണം

പ്രചാരണം

സജില്‍ സാജു എന്ന ഫേസ്‌ബുക്ക് യൂസര്‍ 2024 മാര്‍ച്ച് 10ന് ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ. 'ഷാഫിയുടെ ഷോ വർക്ക് ഗംഭീരമാക്കുന്ന മാധ്യമങ്ങളോടാണ്...പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന സംഗമങ്ങൾ ശൈലജ ടീച്ചർക്ക് വേണ്ടി ഇടതുപക്ഷം നടത്തിയിട്ടുണ്ട്...നിങ്ങൾ കാണാതെ നടിച്ചാലും ഞങ്ങൾ അത് കാണിച്ചു കൊണ്ടേ ഇരിക്കും...'- എന്നുമാണ് സജില്‍ സാജുവിന്‍റെ എഫ്‌ബി പോസ്റ്റിലുള്ളത്. 

സമാന ചിത്രം എക്‌സിലും (പഴയ ട്വിറ്റര്‍) വടകര മണ്ഡലത്തില്‍ നിന്നുള്ളതാണ് എന്ന അവകാശവാദത്തോടെ പോസ്റ്റ് ചെയ്‌തിരിക്കുന്നതാണ്. 

വസ്‌തുതാ പരിശോധന

വടകര ലോക്‌സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്നുള്ള ഫോട്ടോയാണോ ഇതെന്ന് പരിശോധിക്കാന്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ പി കെ ശ്രീമതി ടീച്ചറുടെ വെരിഫൈഡ് ഫേസ്‌ബുക്ക് അക്കൗണ്ടില്‍ 2024 മാര്‍ച്ച് ആറാം തിയതി ഫോട്ടോ പോസ്റ്റ് ചെയ്‌തിരുന്നതാണ് എന്ന് മനസിലാക്കാനായി. കാസര്‍കോട് ജില്ലയിലെ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ചിത്രമാണിത് എന്ന് പി കെ ശ്രീമതി ഈ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 

നിഗമനം

വടകര ലോക്‌സഭ മണ്ഡലത്തിലെ കെ കെ ശൈലജ ടീച്ചറിന്‍റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നുള്ള ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഫോട്ടോ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളതാണ് എന്ന നിഗമനത്തില്‍ ഇതില്‍ നിന്ന് എത്തിച്ചേരാം. കാസർകോഡ്‌ ജില്ലയിലെ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെയാണ് ചിത്രത്തില്‍ കാണുന്നത്. 

Read more: രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചതായി വിജ്ഞാപനം പ്രചരിക്കുന്നു; പക്ഷേ വ്യാജം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check