Latest Videos

Health Tips: നല്ല കൊളസ്ട്രോൾ കൂട്ടാന്‍ കഴിക്കാം ഈ 10 ഭക്ഷണങ്ങള്‍...

By Web TeamFirst Published Apr 7, 2024, 9:27 AM IST
Highlights

എച്ച്ഡിഎല്‍ കൂട്ടാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. നല്ല കൊളസ്ട്രോൾ കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
 

നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ രക്തത്തില്‍ കൂടിയിരിക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. എച്ച്ഡിഎല്‍ കൂട്ടാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. നല്ല കൊളസ്ട്രോൾ കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും. 

രണ്ട്... 

നട്സാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ നട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ് തുടങ്ങിയവ കഴിക്കാം.  

മൂന്ന്... 

അവക്കാഡോയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമായ  ഇവ കഴിക്കുന്നതും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ ഗുണം ചെയ്യും. 

നാല്... 

ഓട്സ്, ബാര്‍ലി തുടങ്ങിയ ഫൈബര്‍ അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നതും  എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കും. 

അഞ്ച്...

ഫൈബര്‍ അടങ്ങിയ  പയറു വര്‍ഗങ്ങള്‍ കഴിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും. 

ആറ്... 

ആപ്പിള്‍, ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയ ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കും. 

ഏഴ്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റിലെ കൊക്കോയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കും. 

എട്ട്... 

ഒലീവ് ഓയിലാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ നല്ലതാണ്. 

ഒമ്പത്... 

സീഡുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സീഡുകള്‍ കഴിക്കുന്നതും നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും.

പത്ത്... 

ഗ്രീന്‍ ടീയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയും നല്ല കൊളസ്ട്രോള്‍ കൂടാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: നിങ്ങളുടെ വൃക്കകളെ ശുദ്ധീകരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

youtubevideo

click me!