വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇതിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ചില ഭക്ഷണങ്ങള്‍ വൃക്കകളിലെ വിഷാംശം ഇല്ലാതാക്കാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും. 

രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇതിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ചില ഭക്ഷണങ്ങള്‍ വൃക്കകളിലെ വിഷാംശം ഇല്ലാതാക്കാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

വെള്ളം കുടിക്കുന്നത് വൃക്കകളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും വൃക്ക ശുദ്ധീകരിക്കാനും സഹായിക്കും. അതുപോലെ കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ​ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

രണ്ട്... 

നാരങ്ങാ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും.

മൂന്ന്... 

ക്രാന്‍ബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇവ വൃക്ക ശുദ്ധീകരിക്കാൻ സഹായിക്കും. 

നാല്... 

ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യവും മറ്റ് ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്... 

വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ആറ്... 

ആപ്പിളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ അടങ്ങിയ ഇവയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ? എങ്കില്‍, നിങ്ങളുടെ കരള്‍ അപകടത്തിലാണ്...

youtubevideo