എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട മൂന്ന് ഡ്രൈ ഫ്രൂട്ട്സ്

Published : Apr 28, 2025, 09:14 PM IST
എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട മൂന്ന് ഡ്രൈ ഫ്രൂട്ട്സ്

Synopsis

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ ചില ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം. 

എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. പ്രത്യേകിച്ച്, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളാണ് എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ ചില ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം. 

1. അത്തിപ്പഴം 

കാത്സ്യം ധാരാളം അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് അത്തിപ്പഴം. 100 ഗ്രാം അത്തിപ്പഴത്തില്‍ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.  കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയും അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.  

2. ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

3. പ്രൂണ്‍സ്

100 ഗ്രാം പ്രൂണ്‍സില്‍ 43 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ പ്രൂണ്‍സും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പ്രസവശേഷമുള്ള തലമുടി കൊഴിച്ചിൽ തടയാന്‍ സഹായിക്കുന്ന പോഷകങ്ങൾ

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...