വയറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ

Published : Aug 27, 2026, 08:21 AM IST
gut health

Synopsis

ദഹനം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താനും സഹായിക്കുന്ന ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിലുണ്ട്.

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വയറിന്റെ ആരോഗ്യത്തെ ആശ്രയിച്ചാണ് ഉണ്ടാവുക. ദഹനം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താനും സഹായിക്കുന്ന ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിലുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താം

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മിക്ക അസുഖങ്ങൾക്കും കാരണം വയറിന്റെ അനാരോഗ്യമാണ്. ദഹനത്തിന് സഹായിക്കുന്ന 'നല്ല ബാക്ടീരിയ'കളുടെ എണ്ണം കൂടിയാൽ മാത്രമേ ആരോഗ്യം നിലനിർത്താൻ സാധിക്കൂ. നല്ല ബാക്ടീരിയകളെ സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ ഇവയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി ഒരു മികച്ച പ്രീബയോട്ടിക് ആണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്രക്ടൻ ഫൈബർ മനുഷ്യർക്ക് നേരിട്ട് ദഹിപ്പിക്കാൻ കഴിയില്ല, പക്ഷേ ഇത് വയറ്റിലെ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണമായി പ്രവർത്തിക്കുന്നു. ദിവസവും രാവിലെ വെളുത്തുള്ളിയുടെ ഒരല്ലി കഴിക്കുന്നതോ ചട്നികളിലും സാലഡുകളിലും ഉപയോഗിക്കുന്നതോ വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

സവാള

സവാള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധം ഒഴിവാക്കാനും വയറിലെ ഗ്യാസ് കുറയ്ക്കാനും സഹായിക്കുന്നു. എല്ലാ ദിവസവും സാലഡ് രൂപത്തിൽ പച്ച സവാള കഴിക്കുന്നത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

പച്ച ഏത്തക്ക

ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് പച്ച ഏത്തക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ റെസിസ്റ്റന്റ് സ്റ്റാർച്ച് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിലെ കോശങ്ങളെ ശക്തിപ്പെടുത്തുന്നു. അതേസമയം ഏത്തക്ക പച്ചയായിരിക്കുമ്പോൾ കഴിച്ചാൽ മാത്രമേ ഇതിന്റെ പൂർണ്ണ പ്രയോജനം ലഭിക്കൂ. കാരണം പഴുക്കുമ്പോൾ ഇത് പഞ്ചസാരയായി മാറുന്നു.

ചെറുപയർ

ചെറുപയറിൽ സോല്യൂബിൾ ഫൈബറും റെസിസ്റ്റന്റ് സ്റ്റാർച്ചും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ സൂക്ഷ്മാണുക്കൾക്ക് നല്ല പോഷണം നൽകുകയും വീക്കം തടയുകയും ചെയ്യുന്നു. ചെറുപയർ മുളപ്പിക്കുന്നത് അതിന്റെ പോഷകഗുണം വർദ്ധിപ്പിക്കുന്നു. ഇത് സാലഡ് രൂപത്തിലും കഴിക്കാം.

റാഗി

റാഗിയിലും റെസിസ്റ്റന്റ് സ്റ്റാർച്ച് അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ പലതരം ബാക്ടീരിയകൾക്ക് പോഷണം നൽകുന്നു. റാഗി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ദിവസവും സൂര്യകാന്തി വിത്ത് കഴിക്കാറുണ്ടോ? ഗുണങ്ങൾ ഇതാണ്
അമിതഭാരം കുറയ്ക്കാൻ പെരുഞ്ചീരകം-ജീരക വെള്ളം കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം