
പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. വെള്ളം കുടിക്കാതിരിക്കുന്നതും നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവും ചില മരുന്നുകളുടെ ഉപയോഗവുമൊക്കെ മലബന്ധത്തിന് കാരണമാകും. മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഉണക്കമുന്തിരി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവില്‍ ഫൈബര്‍ ധാരാളം ഉണ്ട്. അതിനാല്‍ ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.
രണ്ട്...
ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
മൂന്ന്...
തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്സ് ഭക്ഷണമായ തൈര് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.
നാല്...
വാഴപ്പഴമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പഴം കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
അഞ്ച്...
നെയ്യാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, കൊളസ്ട്രോൾ കുറയ്ക്കാം...