ഇത് അമിതമായാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ ഭീഷണികൾ സൃഷ്ടിക്കും. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ നിങ്ങളുടെ ദൈനംദിന ഡയറ്റില്‍ ചേർക്കാൻ കഴിയുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് ഒരു ഗുരുതരമായ ആരോഗ്യാവസ്ഥയാണ്. ഇത് അമിതമായാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ ഭീഷണികൾ സൃഷ്ടിക്കും. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ നിങ്ങളുടെ ദൈനംദിന ഡയറ്റില്‍ ചേർക്കാൻ കഴിയുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

അവക്കാഡോയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും എച്ച്‌ഡിഎൽ അഥവാനല്ല കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുന്നതിനും പേരുകേട്ട മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഒരു ഫലമാണ് അവക്കാഡോ. കൂടാതെ, ഇവയിൽ നാരുകളും വിറ്റാമിനുകളും ഹൃദയാരോഗ്യത്തിന് ആവശ്യമായ ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

നട്സാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്... 

ഫ്ലക്സ് സീഡ്, ചിയ സീഡ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വിത്തുകള്‍ കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

നാല്...

ഒലീവ് ഓയിലാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്... 

ഫാറ്റി ഫിഷാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

ആറ്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ലിവർ സിറോസിസിന്‍റെ ഈ പത്ത് ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്...

youtubevideo