Health Tips: രോഗപ്രതിരോധശേഷി കൂട്ടാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...

Published : Feb 23, 2024, 07:47 AM ISTUpdated : Feb 23, 2024, 07:49 AM IST
Health Tips: രോഗപ്രതിരോധശേഷി കൂട്ടാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...

Synopsis

ഭക്ഷണത്തിലൂടെ തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവും. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

കാലാവസ്ഥ മാറുമ്പോള്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവും. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

മഞ്ഞള്‍ പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. 

രണ്ട്... 

ഇഞ്ചി ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നത്. 

മൂന്ന്... 

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഗ്രീന്‍ ടീ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

നാല്... 

തുളസി ചായ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയ തുളസി ചായയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

അഞ്ച്... 

പാലില്‍ കറുവപ്പട്ട പൊടിച്ച് ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകളാണ് ഇതിന് സഹായിക്കുന്നത്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

youtubevideo


 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് പനിയും ചുമയും വരുന്നതിനെ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
സോഡിയം കുറവുള്ള ഈ 5 ഭക്ഷണങ്ങൾ ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കും