ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങള്‍

Published : Mar 03, 2025, 03:44 PM IST
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങള്‍

Synopsis

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചീത്ത കൊളസ്ട്രോള്‍, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ആരോഗ്യകരമായ ജീവിതശൈലി സൂക്ഷിക്കേണ്ടത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ആപ്പിള്‍ 

നാരുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. തക്കാളി 

ലൈക്കോപ്പിനും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മദ്ദം, കൊളസ്ട്രോൾ എന്നിവയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. ചെറി പഴം  

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെറി പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

4. റെഡ് ബെല്‍പെപ്പര്‍ 

നാരുകളും പൊട്ടാസ്യവും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ റെഡ് ബെല്‍പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. മാതളം 

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും  ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

6. സ്ട്രോബെറി 

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മദ്ദം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

PREV
click me!

Recommended Stories

മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?
ദഹനം മെച്ചപ്പെടുത്താൻ ഏലയ്ക്ക ദിവസവും കഴിക്കൂ; ഗുണങ്ങൾ അറിയാം