അമിത വണ്ണം കുറയ്ക്കാന്‍ ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങള്‍

Published : Nov 13, 2025, 05:45 PM IST
weight gain reasons

Synopsis

കാര്‍ബോയും കലോറിയും പഞ്ചസാരയും അനാരോഗ്യകമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കും.

അമിത വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കാര്‍ബോയും കലോറിയും പഞ്ചസാരയും അനാരോഗ്യകമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. വൈറ്റ് ബ്രെഡ്

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ വൈറ്റ് ബ്രെഡ് കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. അതിനാല്‍ അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈറ്റ് ബ്രെഡ് ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

2. പാസ്ത

കലോറിയും അനാരോഗ്യകമായ കൊഴുപ്പും അടങ്ങിയ പാസ്ത അമിതമായി കഴിക്കുന്നതും ശരീരഭാരം കൂടാന്‍ കാരണമാകും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

3. ചീസ്

ചീസിൽ ധാരാളം കൊഴുപ്പും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. 

4. ബേക്കറി ഭക്ഷണങ്ങള്‍

പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കൂട്ടാം. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബേക്കറി ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

5. റെഡ് മീറ്റ്

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും ഒഴിവാക്കുക.

6. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും വണ്ണം കൂട്ടാം. അതിനും അതും ശ്രദ്ധിക്കുക.

7. ശീതള പാനീയങ്ങൾ

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങളിലെ പഞ്ചസാരയും ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

8. സംസ്കരിച്ച ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

 

PREV
Read more Articles on
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍