
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ദിവസവും മിതമായ അളവിൽ ബീറ്റ്റൂട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ദിവസവും മിതമായ അളവിൽ ബീറ്റ്റൂട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇതാണ്.
2. ബ്ലഡ് പ്രഷർ നിയന്ത്രിക്കും
ബീറ്റ്‌റൂട്ടിൽ നൈട്രേറ്റ് കൂടുതലാണ്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സഹായിക്കും.
3. കോശങ്ങളെ സംരക്ഷിക്കും
ബീറ്റ്‌റൂട്ടിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കാനും കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
4. ഊർജ്ജം ലഭിക്കും
ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് പേശികളിലേക്ക് ഓക്സിജൻ കൂടുതൽ എത്തിക്കാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കും.
5. മലബന്ധം അകറ്റും
ബീറ്റ്‌റൂട്ടിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം അകറ്റാനും സഹായിക്കും.
6. ആരോഗ്യം മെച്ചപ്പെടുത്തും
ബീറ്റ്‌റൂട്ടിൽ ഫോളറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
7. ചർമ്മാരോഗ്യം മെച്ചപ്പെടുത്തും
ബീറ്റ്‌റൂട്ടിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും.
8. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണകരമാണ്.
9. പോഷകസമൃദ്ധമാണ്
ബീറ്റ്‌റൂട്ടിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ അവശ്യ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.