കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും ഈ അഞ്ച് ഭക്ഷണങ്ങള്‍...

Published : Jan 28, 2024, 09:57 PM ISTUpdated : Jan 28, 2024, 09:59 PM IST
കൊളസ്ട്രോള്‍  നിയന്ത്രിക്കാന്‍ സഹായിക്കും ഈ അഞ്ച്  ഭക്ഷണങ്ങള്‍...

Synopsis

ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്‌സ്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, ബേക്കറി ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം കൊളസ്ട്രോള്‍  നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. 

ജീവിതശൈലി രോഗങ്ങളില്‍ വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ഒന്നാണ് കൊളസ്ട്രോള്‍. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധ നല്‍കേണ്ടത്. ഇതിവായി ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്‌സ്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, ബേക്കറി ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം കൊളസ്ട്രോള്‍  നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. അവ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

നെല്ലിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ നെല്ലിക്ക ഒരെണ്ണം വീതം ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

ചെറുനാരങ്ങയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് പഴമായ ഇവയിലെ പെക്ടിന്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

മൂന്ന്... 

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും ഫോളേറ്റും അയേണും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

നാല്... 

നട്സ് ആണ് നാലാമതായി ഈ പട്ടികയില്‍  ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്... 

ഓട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റും ധാരാളം അടങ്ങിയ ഓട്‌സ്  കഴിക്കുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഓട്സ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരത്തിലെ ഈ മൂന്ന് ഇടങ്ങളിലെ ലക്ഷണങ്ങള്‍ ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം...

youtubevideo

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി