Asianet News MalayalamAsianet News Malayalam

ശരീരത്തിലെ ഈ മൂന്ന് ഇടങ്ങളിലെ ലക്ഷണങ്ങള്‍ ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം...

ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍  കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും എന്നതു കൊണ്ടാണ് എല്ലാവരും കൊളസ്ട്രോളിനെ ഭയക്കുന്നത്.

cholesterol symptoms in these three areas
Author
First Published Jan 28, 2024, 4:48 PM IST

കൊളസ്ട്രോള്‍ ഉണ്ടോ എന്ന ചോദ്യം ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. അത്രമേല്‍ ആളുകള്‍ക്കാണ് ഇന്ന് കൊളസ്ട്രോള്‍  ഉള്ളത്. ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍  കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും എന്നതു കൊണ്ടാണ് എല്ലാവരും കൊളസ്ട്രോളിനെ ഭയക്കുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ അതിന്‍റെ സൂചനയുണ്ടാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം... 

1. കാലുകളില്‍ കാണുന്ന ലക്ഷണങ്ങള്‍...

കാലുകളിലും പാദങ്ങളിലും കാണുന്ന മഞ്ഞനിറത്തിലുള്ള മുഴകൾ ചീത്ത കൊളസ്ട്രോളിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. കാലുകളില്‍ വേദന, കാലുകളില്‍ തടിപ്പ്, കാലുകള്‍ ചൊറിച്ചില്‍, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലെ നീര്‍വീക്കം, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്. പരിമിതമായ ചലനശേഷിയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.

2. മുഖത്ത് കാണുന്ന ലക്ഷണങ്ങള്‍...  

കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകള്‍ കാണുന്നത് ചിലപ്പോള്‍ കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം.  കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാനും സാധ്യതയേറെയാണ്. 

3. കഴുത്ത്, ചെവി...

കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുന്നതും ചീത്ത കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. അതുപോലെ ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. കൂടാതെ മങ്ങിയ നഖങ്ങള്‍, ക്ഷീണം തുടങ്ങിയവയും കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം ഈ ക്യാന്‍സര്‍ സാധ്യത വർദ്ധിപ്പിക്കുമോ?

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios