ലോക്ക്ഡൗണ്‍ കാലത്ത് മുന്തിരി കൊണ്ട് മുഖസൗന്ദര്യം വര്‍ധിപ്പിക്കാം...

By Web TeamFirst Published May 1, 2020, 12:32 PM IST
Highlights

ധാരാളം വിറ്റാമിനുകൾ അടങ്ങിയ മുന്തിരി ത്വക്കിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. 

ലോക്ക്ഡൗണ്‍ കാലത്ത് സൗന്ദര്യസംരക്ഷണത്തിന് വേണ്ടി സമയം മാറ്റിവെയ്ക്കുന്നവര്‍ വീട്ടില്‍ കഴിക്കാന്‍ വാങ്ങിയ മുന്തിരിയെ ഉപയോഗപ്പെടുത്താം. ധാരാളം വിറ്റാമിനുകൾ അടങ്ങിയ മുന്തിരി ത്വക്കിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. 

മുന്തിരി നീര് മുഖത്ത് പുരട്ടുന്നത്  മുഖം കൂടുതൽ തിളക്കമുള്ളതാക്കാന്‍ സഹായിക്കും. ചുവന്ന മുന്തിരിയില്‍ അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. അതിനാല്‍ ചുവന്ന മുന്തിരിയുടെ നീര് മുഖത്ത് 15 മിനിറ്റ് പുരട്ടിയതിന് ശേഷം കഴുകി കളയുന്നത് ഗുണം ചെയ്യും. 

അതുപോലെ തന്നെ വരണ്ട ത്വക്കുള്ളവര്‍ മുന്തിരി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. മുന്തിരി ജ്യൂസായി കുടിക്കുന്നതും മുന്തിരി വെറുതേ കഴിക്കുന്നതും നല്ലതാണ്. തൈരും തേനും മുന്തിരിനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. 

 

മുന്തിരിക്ക് മറ്റ് ആരോഗ്യ ഗുണങ്ങളുമുണ്ട്.  മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും.  മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. 

Also Read: ലോക്ക്ഡൗണ്‍ കാലത്ത് സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കാം; പരീക്ഷിക്കാം കോഫി പാക്കുകള്‍...

മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യാന്‍ കഴിയും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. 

വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കാനും സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

Also Read: ചുണ്ടിലെ കറുപ്പ് നിറം അകറ്റാന്‍ ഇവ പരീക്ഷിക്കാം...

click me!