Asianet News MalayalamAsianet News Malayalam

ചുണ്ടിലെ കറുപ്പ് നിറം അകറ്റാന്‍ ഇവ പരീക്ഷിക്കാം...

 ഈ ലോക്ക്ഡൗണ്‍ കാലത്ത് ചുണ്ടിനും കുറച്ച്  സംരക്ഷണം കൊടുക്കാം. ചുവന്ന് തുടുത്ത ചുണ്ടുകളാണ് പല സ്ത്രീകളും ആഗ്രഹിക്കുന്നത്. അതിനായാണ്  ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും സ്ത്രീകള്‍ ഉപയോ​ഗിച്ച് വരുന്നത്.

how do you fix discoloured lips
Author
Thiruvananthapuram, First Published Apr 17, 2020, 8:58 PM IST

പൊതുവേ സ്ത്രീകള്‍ പുറത്തുപോകുമ്പോള്‍ ലിപ്സ്റ്റിക്കുകള്‍ സ്ഥിരമായി ഇടുന്നവരാകാം.  അതുകൊണ്ട്  ചുണ്ടില്‍ ഉണ്ടാകുന്ന കറുപ്പ് നിറം കുറച്ച് സ്ത്രീകളെ എങ്കിലും അലട്ടുന്നുണ്ടാകാം. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ചുണ്ടിനും കുറച്ച്  സംരക്ഷണം കൊടുക്കാം. 

 ചുവന്ന് തുടുത്ത ചുണ്ടുകളാണ് പല സ്ത്രീകളും ആഗ്രഹിക്കുന്നത്. അതിനായാണ്  ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും സ്ത്രീകള്‍ ഉപയോ​ഗിച്ച് വരുന്നത്.  വീട്ടിലുള്ള ചില്ലറ പൊടികൈകളിലൂടെ ചുണ്ടിന് നല്ല ചുവന്ന നിറം നല്‍കാൻ കഴിയും. ഇപ്പോള്‍ വീട്ടില്‍ ധാരാളം സമയം ഉള്ളതുകൊണ്ട് ഇവ പരീക്ഷിക്കാം...

നാരങ്ങ നീരും തേനും സമം ചേർത്ത് ചുണ്ടിൽ പുരട്ടി ഉണങ്ങി കഴിയുമ്പോൾ മൃദുവായ തുണി കൊണ്ട് തുടയ്ക്കുക. ചുണ്ടിലെ കറുപ്പ് നിറം കുറയാന്‍ ഇത് സഹായിക്കും.  ബദാം ഓയിൽ ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഗ്ലിസറിൻ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിലെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും.

ചുണ്ടിന്‍റെ നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് മാതളം. ഒരു സ്പൂണ്‍ മാതളം പൊടിച്ചെടുക്കുക. ശേഷം പാലുമായി ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടുക. 2-3 മിനിറ്റിന് ശേഷം കഴുകി കളയാം. 

ഉരുളക്കിഴങ്ങാണ് മറ്റൊരു പ്രതിവിധി. ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് സ്ലൈസ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകാം. നിത്യവും പല്ലുതേക്കുന്നതിനൊപ്പം ടൂത്ത്ബ്രഷ് കൊണ്ട് ചുണ്ടില്‍ ഉരസി മൃതചര്‍മം നീക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്. 

 

Follow Us:
Download App:
  • android
  • ios