Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ കാലത്ത് സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കാം; പരീക്ഷിക്കാം ആറ് 'കോഫി പാക്കുകള്‍'

ലോക്ക്ഡൗണ്‍ കാലമല്ലേ... സമയവും ഉണ്ട്. എന്നാല്‍ പിന്നെ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിച്ചാലോ?   മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് കോഫി(കാപ്പി)യിലൂടെ തന്നെയായിരിക്കും.
coffee packs which can apply to your skin
Author
Thiruvananthapuram, First Published Apr 15, 2020, 3:52 PM IST
ലോക്ക്ഡൗണ്‍ കാലമല്ലേ...സമയവും ഉണ്ട്. എന്നാല്‍ പിന്നെ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിച്ചാലോ? മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് കോഫി(കാപ്പി)യിലൂടെ തന്നെയായിരിക്കും. എന്നാല്‍ കോഫികുടി ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നും കേള്‍ക്കുന്നുണ്ട്. അതേസമയം, ഈ കോഫി കൊണ്ട് വേറെ ചില ഗുണങ്ങള്‍ കൂടിയുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് കോഫി നിങ്ങളെ സഹായിക്കും. അത് എങ്ങനെയെന്ന് നോക്കാം. 

ഒന്ന്...

അധികനേരം കംപ്യൂട്ടറിനും ടിവിക്കും മുന്നില്‍ ചെലവഴിക്കുന്നത് കൊണ്ട് നല്ല രീതിയില്‍ ഉറക്കം ലഭിക്കാത്തത് കൊണ്ടും കണ്ണുകള്‍ക്ക് വീക്കവും കണ്ണിന് താഴെ കറുത്ത പാടുകളും ഉണ്ടാകാം. ഇത് മാറ്റാനായി കാപ്പിപ്പൊടി തണുത്ത പനിനീരിലോ വെള്ളത്തിലോ ചാലിച്ച് കണ്ണിന് ചുറ്റും പുരട്ടി ഇരുപതു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. 

രണ്ട്...

കാപ്പിപ്പൊടി നല്ലൊരു സ്‌ക്രബ്ബ് കൂടിയാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി ചര്‍മം തിളങ്ങാന്‍ കാപ്പിപ്പൊടി പാലിലോ, പനിനീരിലോ, വെളിച്ചെണ്ണയിലോ, ഒലിവ് എണ്ണയിലോ ചാലിച്ച് മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കഴുകി കളയുന്നത് ഏറെ ഗുണം ചെയ്യും. 

മൂന്ന്...

ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. 

നാല്...

കാപ്പി കൊണ്ട് മാസ്ക് ഉണ്ടാക്കി മുഖത്ത് ഇടുന്നതിന് ഗുണങ്ങളുണ്ട്. കാപ്പിയിലടങ്ങിയിട്ടുള്ള കഫൈന്‍ രക്ത ചംക്രമണം വര്‍ധിപ്പിച്ച് ചര്‍മത്തെ തിളക്കമുള്ളതാക്കും. ഇതിനായി കാപ്പിപ്പൊടി പാലിലോ, തൈരിലോ ചാലിച്ച് മുഖത്ത് പാക് ആയി ഇടാം. പത്ത് മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം.

അഞ്ച്...

തലമുടി കൊഴിച്ചിലും അകാലനര തടയാനും കാപ്പിപ്പൊടി നല്ലതാണ്. ഒരല്പം ഗ്രൗണ്ട് കോഫി നനഞ്ഞ തലമുടിയില്‍ രണ്ട് മിനിറ്റ് നല്ല പോലെ മസ്സാജ് ചെയ്യുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് തലയിലെ മൃത കോശങ്ങളെ അകറ്റാനും സഹായിക്കും. 

ആറ്...

കാപ്പിപൊടി കൊണ്ട് കാലുകളെയും സുന്ദരമാക്കാം. കാലുകള്‍ പത്ത് മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തില്‍ അല്പം ഷാംപൂ ഒഴിച്ച് അതില്‍ മുക്കി വെക്കുക. അതിന് ശേഷം അരക്കപ്പ് കാപ്പിപ്പൊടി കുറച്ച് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് കാലുകളില്‍ നല്ലപോലെ മസ്സാജ് ചെയ്യാം. അല്പം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ തന്നെ കഴുകി കളയാം. 
 
Follow Us:
Download App:
  • android
  • ios