ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ

Published : May 06, 2025, 08:23 PM IST
ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ

Synopsis

ഹോർമോൺ നിയന്ത്രണം, ആർത്തവ സമയത്തെ അസ്വസ്ഥതകൾ ലഘൂകരിക്കല്‍,  ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കല്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഒമേഗ 3 ഫാറ്റി ആസിഡ് ഒരു സഹായകമാണ്. 

ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഹൃദയത്തിന്‍റെ ആരോഗ്യം മുതല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് വരെ ഒമേഗ 3 ആസിഡ് ആവശ്യമാണ്. ഹോർമോൺ നിയന്ത്രണം, ആർത്തവ സമയത്തെ അസ്വസ്ഥതകൾ ലഘൂകരിക്കല്‍,  ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കല്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഒമേഗ 3 ഫാറ്റി ആസിഡ് ഒരു സഹായകമാണ്. 

ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ഫാറ്റി ഫിഷ് 

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസായി കണക്കാക്കുന്ന ഒന്നാണ് സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
  
2. ചിയ സീഡ്സ് 

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ് ചിയ സീഡ്സ്. കൂടാതെ പ്രോട്ടീനും നാരുകളുമൊക്കെ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നത് ഗുണം ചെയ്യും. 

3. ഫ്‌ളാക്‌സ് സീഡ് 

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ് ഫ്‌ളാക്‌സ് സീഡ്. കൂടാതെ ഇവയില്‍ ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ  നട്സാണ് വാള്‍നട്സ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. ഇലക്കറികള്‍

ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ സഹായിക്കും. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

6. സോയാബീന്‍ ഓയില്‍

സോയാബീന്‍സിലും സോയാബീന്‍ ഓയിലിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...