കുതിര്‍ത്ത അയമോദകം കഴിക്കൂ; അറിയാം ഗുണങ്ങള്‍

Published : Nov 24, 2025, 09:30 AM IST
ways to use ajwain carrom seeds in everyday cooking tips tricks

Synopsis

അയമോദക വെള്ളമോ കുതിര്‍ത്ത അയമോദകമോ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് അയമോദകം. അയമോദക വെള്ളമോ കുതിര്‍ത്ത അയമോദകമോ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹനം

നാരുകളാല്‍ സമ്പന്നമായ അയമോദകം കുതിര്‍ത്ത് കഴിക്കുന്നത് ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയവ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. വണ്ണം കുറയ്ക്കാന്‍

കലോറി കുറഞ്ഞ അയമോദകം കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ നിയന്ത്രിക്കാനും സഹായിക്കും.

3. രോഗ പ്രതിരോധശേഷി

പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

അയമോദകം കുതിര്‍ത്ത് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. ആര്‍ത്രൈറ്റിസ്

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ സന്ധിവേദനയെ ലഘൂകരിക്കുന്നതിനും ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാനും അയമോദകം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

6. ബ്ലഡ് ഷുഗര്‍

നാരുകളാല്‍ സമ്പന്നമായ അയമോദകം കുതിര്‍ത്ത് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

7. ശ്വാസകോശത്തിന്‍റെ ആരോഗ്യം

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും അയമോദകം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

8. ചര്‍മ്മത്തിന്‍റെ ആരോഗ്യം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അയമോദക വെള്ളം പതിവാക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം