Latest Videos

മഞ്ഞൾ കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

By Web TeamFirst Published Jan 7, 2021, 3:46 PM IST
Highlights

രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിന് കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.

ആരോഗ്യകരമായ ഔഷധ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് മഞ്ഞൾ. ഇരുമ്പിന്റെ ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ് മഞ്ഞൾ. 100 ഗ്രാം മഞ്ഞൾപ്പൊടിയിൽ 67.8 മില്ലിഗ്രാം ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നു. ഇരുമ്പ് മാത്രമല്ല പ്രോട്ടീനും വൈറ്റമിനും കാല്‍സ്യവും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു സ്പൂൺ മഞ്ഞള്‍ കഴിക്കണമെന്ന് വിദ​ഗ്ധർ പറയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

 മഞ്ഞൾ ഒരു ഹൈപ്പോഗ്ലൈസെമിക് ഏജന്റായി പ്രവർത്തിക്കുകയും, ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നാണ് മുമ്പ് നടത്തിയ ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ സംബന്ധമായ മറ്റ് സങ്കീർണതകൾ തടയുന്നതിനും മഞ്ഞൾ കഴിക്കുന്നത് ഫലപ്രദമാണ്.

രണ്ട്...

രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിന് കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.

മൂന്ന്...

മറവിരോഗം ചെറുക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്. അല്‍ഷിമേഴ്‌സ് രോഗത്തിന്‍റെ കാഠിന്യം കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കുന്നതായി ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

 

 

നാല്...

മഞ്ഞ ദിവസവും കഴിക്കുന്നത് പലതരം ചർമ്മ പ്രശ്നങ്ങൾ അകറ്റി, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മഞ്ഞളിന്റെ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുന്നു. 

അഞ്ച്...

പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. 

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് അധികം വിശപ്പനുഭവപ്പെടുന്നതായി തോന്നുന്നത്?
 

click me!