അനന്ത് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടിയിലെ വിസ്മയിപ്പിക്കും ഭക്ഷണവിഭവങ്ങള്‍ ഇങ്ങനെ...

Published : Jun 01, 2024, 03:55 PM ISTUpdated : Jun 01, 2024, 03:57 PM IST
അനന്ത് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടിയിലെ വിസ്മയിപ്പിക്കും ഭക്ഷണവിഭവങ്ങള്‍ ഇങ്ങനെ...

Synopsis

ഇറ്റലിയിലുള്ള ആഡംബര കപ്പലിലാണ് ആഘോഷം നടന്നത്. മെയ് 29 മുതല്‍ ജൂണ്‍ ഒന്ന് വരെയായിരുന്നു ആഘോഷം. 

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള പ്രീ വെഡിങ് ആഘോഷം ഇന്ന് അവസാനിക്കും. അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചന്‍റിന്‍റെയും പ്രീ വെഡിങ് ആഘോഷിത്തിന്‍റെ രണ്ടാം പതിപ്പാണ് ഇന്ന് അവസാനിക്കുന്നത്. ഇറ്റലിയിലുള്ള ആഡംബര കപ്പലിലാണ് ആഘോഷം നടന്നത്. മെയ് 29 മുതല്‍ ജൂണ്‍ ഒന്ന് വരെയായിരുന്നു ആഘോഷം. 

ഈ ആഡംബര കപ്പലില്‍ ഏകദേശം 800 അതിഥികളാണ് യാത്ര ചെയ്തത്. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രൺവീർ  സിങ് തുടങ്ങിയ താരനിരകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇറ്റലിയിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്ക് ആയിരിക്കും കപ്പൽ സഞ്ചരിക്കുക. ഫ്രാൻസിന്റെ തെക്ക് ഭാഗത്തേക്കുള്ള  4,380 കിലോ മീറ്ററാണ് യാത്ര. അതിഥികള്‍ക്കായി 600 ഹോസ്പിറ്റാലിറ്റി സ്റ്റാഫുകളെയും ഒരുക്കിയിട്ടുണ്ടായിരുന്നു. 

അതിഥികളെ അതിശയിപ്പിക്കുന്ന വിധമാണ് ഭക്ഷണങ്ങള്‍ ഒരുക്കിയിരുന്നത്. ഇറ്റാലിയൻ, ഫ്രഞ്ച്, തായ്, മെക്‌സിക്കൻ, ജാപ്പനീസ്, നോർത്ത് ഇന്ത്യൻ, ഗുജറാത്തിവിഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വെറൈറ്റി ഭക്ഷണങ്ങളാണ് ആഡംബര കപ്പലില്‍ ഒരുക്കിയിരുന്നത്. യാത്രയുടെ ആദ്യ ദിനത്തില്‍ 'ഓൺ ബോർഡ് പലേരെംക്' എന്ന പേരിലുള്ള ഉച്ച ഭക്ഷണമായിരുന്നു തയ്യാറാക്കിയിരുന്നത്.  'ഓൺ ബോർഡ് അറ്റ് സീ' എന്ന പേരിലായിരുന്നു ഡിന്നര്‍. രണ്ടാമത്തെ ദിവസം 'റോമന്‍ ഹോളിഡേ' ആയിരുന്നു തീം. റോമിലെ പ്രശസ്തമായ ആർട്ടിചോക്സ്, പിസ്സ അൽ ടാഗ്ലിയോ, സ്വീറ്റ് ജെലാറ്റോ മുതലായ വിഭവങ്ങളാണ് മുപ്പതാം തീയതി തയ്യാറാക്കിയിരുന്നത്. 31നും ഇത്തരത്തില്‍ കിടിലന്‍ വെറൈറ്റി ഭക്ഷണങ്ങള്‍ തന്നെയാണ് ഒരുക്കിയിരുന്നത്. നാല് ദിവസം നീണ്ടുനിന്ന ക്രൂസിന്റെ അവസാന ദിവസമായ ഇന്ന് അതായത് ജൂണ്‍ ഒന്നിന് ആഘോഷങ്ങള്‍ പോർട്ടോഫിനോയിലെ കരയിലാണ് നടക്കുന്നത്. ഹൈ പ്രൊഫൈല്‍ അതിഥികൾക്ക് ആസ്വദിക്കാനുള്ള പ്രത്യേക വേനൽക്കാല വിഭവങ്ങളും ഉണ്ടായിരുന്നു. 

 

2024 ജൂലൈ 12 നാണ് ഇവരുടെ ആഡംബര വിവാഹം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ജിയോ വേൾഡ് കണ്‍വെൻഷൻ സെന്‍ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഗുജറാത്തിലെ ജാംനഗറിൽ മാർച്ച് 1 മുതൽ 3 വരെ മൂന്ന് ദിവസത്തെ ആഘോഷം മുകേഷ് അംബാനി സംഘടിപ്പിച്ചിരുന്നു. ആദ്യത്തെ പ്രീ വെഡിങ് പാർട്ടി ആയിരുന്നു അത്. മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ആഗോള പോപ്പ് സൂപ്പർ താരം റിഹാന, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങി 1200 ഓളം അതിഥികൾ ജാംനഗറിലെ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. 

Also read: നിത അംബാനി അണിഞ്ഞ 400 കോടിയുടെ മരതക നെക്ലേസിനും ഡ്യൂപ്ലിക്കേറ്റ്; വില 178 രൂപ മാത്രം!

youtubevideo

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ