വജ്രം കൊണ്ട് നിര്‍മ്മിച്ച ഈ നെക്ലേസിന്‍റെ വില 400 മുതൽ 500 കോടി രൂപയാണ്. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ് ഇതിന്റെ പ്രത്യേകത.

മകന്‍ അനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ നിത അംബാനി ധരിച്ച 400 കോടിയുടെ മരതക നെക്ലേസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ആഘോഷത്തിന്റെ അവസാന ദിവസം ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിക്കൊപ്പമാണ് നിത അംബാനി വലിയ മരതക കല്ലുകൾ പതിപ്പിച്ച ഡയമണ്ട് നെക്ലേസ് അണിഞ്ഞത്. വജ്രം കൊണ്ട് നിര്‍മ്മിച്ച ഈ നെക്ലേസിന്‍റെ വില 400 മുതൽ 500 കോടി രൂപയാണ്. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ് ഇതിന്റെ പ്രത്യേകത. 

ഇപ്പോഴിതാ ഈ നെക്ലേസിമന്‍റെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിയിരിക്കുകയാണ്. നിത ധരിച്ച ആ മരതക നെക്‌ളേസിന്റെ അതേ ആകൃതിയിലും ഡിസൈനിലും നിറത്തിലുമുള്ള ഡ്യൂപ്ലിക്കേറ്റ് മാലയുടെ വില 178 രൂപ മാത്രമാണ്. പ്രമുഖ വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് ഈ മാലയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ജയ്പൂരിലെ ഒരു കടയില്‍ നിന്നാണ് ഈ നെക്ലേസിന്‍റെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

Scroll to load tweet…

വലിപ്പം അല്‍പം കുറവാണെങ്കിലും നിത അംബാനിയുടെ മാലയുടെ അതേ പാറ്റേണില്‍ തന്നെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ പച്ചയ്ക്ക് പുറമെ ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലും ഈ നെക്ലേസ് ലഭ്യമാണ്. നിത അംബാനി ഈ മാല ധരിച്ച് നില്‍ക്കുന്ന ചിത്രം പതിപ്പിച്ച കവറിലാക്കിയാണ് ഈ ഡ്യൂപ്ലിക്കേറ്റ് മാലകള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.

Also read: നൂഡില്‍സ് പാക്കറ്റില്‍ നിന്നൊരു ഔട്ട്ഫിറ്റ്; പുതിയ ഫാഷന്‍ പരീക്ഷണവുമായി ഉർഫി ജാവേദ്; വീഡിയോ

youtubevideo