ഈ ഭക്ഷണങ്ങൾ കഴിക്കൂ, കരളിനെ സംരക്ഷിക്കാം
First Published Dec 23, 2020, 9:29 AM IST
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോഗ്യത്തിന് നിർബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ബ്ലൂ ബെറി: ബ്ലൂ ബെറിയിൽ പോളിഫിനോൾസ് ധാരാളമായി അടങ്ങിയിരിക്കുന്നു. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, ഹൈ കൊളസ്ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിന് സാധിക്കും. ഡാര്‍ക്ക് ചോക്ലേറ്റ്, ഒലിവ്, പ്ലം എന്നിവയിലും പോളിഫിനോൾസ് അടങ്ങിയിട്ടുണ്ട്.

ചീര: കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന 'Glutathione' എന്ന ആന്റിഓക്സിഡന്റ് ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സലാഡിലോ ഓംലറ്റ് ആക്കിയോ തോരൻ വച്ചോ ചീര കഴിക്കാവുന്നതാണ്.
Post your Comments