Frog : സാലഡ് ബോക്‌സ് തുറന്നപ്പോള്‍ കണ്ടത് തവളക്കുഞ്ഞിനെ; പിന്നീട് സംഭവിച്ചത്...

Published : Dec 30, 2021, 07:15 PM ISTUpdated : Dec 30, 2021, 07:29 PM IST
Frog : സാലഡ് ബോക്‌സ് തുറന്നപ്പോള്‍ കണ്ടത് തവളക്കുഞ്ഞിനെ; പിന്നീട് സംഭവിച്ചത്...

Synopsis

ഫ്രിഡ്ജിനകത്ത് വച്ചിരുന്ന സാലഡ് ബോക്സിനുള്ളില്‍ നിന്നാണ് തവളക്കുഞ്ഞിനെ സൈമണിന് കിട്ടിയത്.  തവളക്കുഞ്ഞിന് ടോണി എന്ന പേരിട്ടെന്നും സൈമൺ ട്വിറ്ററിലൂടെ പങ്കുവച്ചു.

സാലഡ് ബോക്‌സ് (Salad Box)  തുറക്കുമ്പോള്‍ പെട്ടെന്ന് ഒരു തവളയെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? പേടിക്കുമായിരിക്കും അല്ലേ? എന്നാല്‍ തന്‍റെ സാലഡ് ബോക്സിൽ അവിചാരിതമായി കണ്ട തവളക്കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കന്‍ ഗായകനും എഴുത്തുകാരനും നടനുമായ സൈമണ്‍ കര്‍ട്ടിസ്‌ (Simon Curtis).

ഫ്രിഡ്ജിനകത്ത് വച്ചിരുന്ന സാലഡ് ബോക്സിനുള്ളില്‍ നിന്നാണ് തവളക്കുഞ്ഞിനെ സൈമണിന് കിട്ടിയത്.  തവളക്കുഞ്ഞിന് ടോണി എന്ന് പേരിട്ടെന്നും സൈമൺ ട്വിറ്ററിലൂടെ പങ്കുവച്ചു. പിന്നീട് ഒരു കണ്ടെയ്‌നറില്‍ വെള്ളം നിറച്ച് ടോണിക്ക് സൈമൺ ഒരു വീട് ഒരുക്കി കൊടുക്കുകയും ചെയ്തു. സാലഡ് ബോക്സിൽ ബാക്കി വന്ന ചീര ഇലയും ആ കണ്ടെയ്നറിലേയ്ക്ക് ഇട്ടുകൊടുത്തു. എന്നാല്‍ അടുത്ത ദിവസം നോക്കിയപ്പോള്‍ ആ കണ്ടെയ്‌നർ ശൂന്യമായിരുന്നു. പക്ഷേ ടോണി  മുറിയിലെ വാതിലിന്റെ മുകളില്‍ സുരക്ഷിതനായി ഇരിക്കുന്നുണ്ടായിരുന്നു.

 

 

 

ടോണിയെ കണ്ടത് മുതലുള്ള എല്ലാ സംഭവങ്ങളും സൈമണ്‍ ട്വിറ്റിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ടോണിയെ വളര്‍ത്തണോ അതോ പുറത്തേയ്ക്ക് വിടണോ എന്നത് സംബന്ധിച്ച് ടോണി ട്വിറ്ററിലൂടെ മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കുന്നുണ്ട്. ടോണിയെ വളര്‍ത്താന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സൈമണ്‍ തന്‍റെ ട്വീറ്റിലൂടെ പറയുന്നുണ്ട്. 

 

 

 

Also Read: ഭക്ഷണം വാങ്ങാന്‍ പണം ചോദിച്ചു, പിന്നീട് നടന്നത്...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍