പാല്‍ ഉല്‍പ്പന്നങ്ങളുടെ നിരോധനം; വില്ലന്‍ അത്ര നിസാരക്കാരനല്ല !

By Web TeamFirst Published May 15, 2019, 1:37 PM IST
Highlights

2008ലാണ് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നിര്‍ദേശപ്രകാരം ചൈനയില്‍ നിന്നുള്ള പാലും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ് ഈ വിലക്ക് ഇന്ത്യ വീണ്ടും നീട്ടി.

2008ലാണ് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നിര്‍ദേശപ്രകാരം ചൈനയില്‍ നിന്നുള്ള പാലും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ് ഈ വിലക്ക് ഇന്ത്യ വീണ്ടും നീട്ടി.

പ്ലാസ്റ്റിക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 'മെലാമിന്‍' എന്ന രാസവസ്തു കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ചൈനയില്‍ നിന്ന് പാലും പാല്‍ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മെലാമിന്‍ അടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഭക്ഷിച്ച ആറ് കുട്ടികളാണ് അന്ന് മരിച്ചത്. കൂടാതെ 50,000 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സംഭവമാണ് ഇന്ത്യയില്‍ ഇവ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. വലിയ ഭക്ഷ്യ സുരക്ഷാ വീഴചയായാണ് ലോകാരോഗ്യ സംഘടന പോലും അന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 

എന്താണ് മെലാമിന്‍..?

പ്ലാസ്റ്റിക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെളള നിറത്തിലുളള പൊടിയാണ് 'മെലാമിന്‍' എന്ന രാസവസ്തു. 1830ലാണ് ഗവേഷകര്‍ ഇവയെ കണ്ടെത്തുന്നത്. തറയില്‍ ഇടുന്ന ടൈല്‍സ്, വെളളബോഡ്, അടുക്കള വസ്തുക്കള്‍ തുടങ്ങിയവ നിര്‍മ്മിക്കാനാണ് മെലാമിന്‍ ഉപയോഗിക്കുന്നത്. 

മെലാമിന്‍ എങ്ങനെ ശരീരത്തെ ബാധിക്കുന്നു..?

മെലാമിന്‍ ശരീരത്തിനുളളില്‍ പ്രവേശിക്കുമ്പോള്‍ ഇത് വൃക്കയില്‍ കല്ലുണ്ടാകാനും വൃക്കയില്‍ അണുബാധ ഉണ്ടാകാനും വൃക്ക തകരാറിലാകാനും സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടുകളും ലോകാരോഗ്യ സംഘടനയും സൂചിപ്പിക്കുന്നത്. 

മെലാമിന്‍  ഉളളില്‍ ചെന്നാലുണ്ടാകുന്ന ലക്ഷണങ്ങള്‍... 

മെലാമിന്‍ വൃക്കയെ ആണ് ബാധിക്കുന്നത്.  മൂത്രത്തില്‍ രക്തം കാണപ്പെടാം, മൂത്രം വരാതിരിക്കുക, വൃക്കയില്‍ ഉണ്ടാകുന്ന അണുബാധ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഇവയാണ് പ്രധാന ലക്ഷങ്ങള്‍. 

പാലില്‍ മെലാമിന്‍റെ അംശം എങ്ങനെ കണ്ടെത്താം..?

പാലില്‍ മെലാമിന്‍റെ അംശം കണ്ടെത്താന്‍ വളരെ എളുപ്പമാണെന്നാണ് ബംഗ്ലൂരിലെ ഇന്‍റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ പറയുന്നത്. ഇതിനായി ഇവര്‍ ഒരു ഉപകരണവും കണ്ടെത്തി. 

റൂം താപനിലയില്‍ പാലിന്‍റെ നിറം സെക്കന്‍റുകള്‍ക്കുളളില്‍ മാറിയാല്‍ അതില്‍ മെലാമിനിന്‍റെ സാന്നിധ്യം ഉറപ്പാക്കാമെന്നാണ്  ഇന്‍റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസ്ക്സിലെ ഗവേഷകര്‍ പറയുന്നത്. 

 


 

click me!