ഏലയ്ക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണത്തിൽ ഏലയ്ക്ക ചേർക്കൂ. ദഹനം മെച്ചപ്പെടുത്താൻ ഇത് നല്ലതാണ്.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഏലയ്ക്ക. ചായ മുതൽ ബിരിയാണിയിൽ വരെ ഏലയ്ക്ക ഇടാറുണ്ട്. രുചിക്ക് വേണ്ടി മാത്രമല്ല ഇത് ഭക്ഷണത്തിൽ ചേർക്കുന്നത്. ഏലയ്ക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണത്തിൽ ഏലയ്ക്ക ചേർക്കൂ. ദഹനം മെച്ചപ്പെടുത്താൻ ഇത് നല്ലതാണ്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.സ്വാഭാവികമായി ദഹനം മെച്ചപ്പെടുത്തുന്നു
നിരവധി ഗുണങ്ങൾ അടങ്ങിയതാണ് ഏലയ്ക്ക. ഇത് ദഹനത്തെ സ്വാഭാവികമായി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഒരു ഏലയ്ക്ക കഴിക്കുന്നത് ശീലമാക്കാം.
2. വായനാറ്റം അകറ്റുന്നു
വായനാറ്റം അകറ്റാനും ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഏലയ്ക്കയിൽ ധാരാളം ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ബാക്റ്റീരിയകൾ മൂലം വായയിൽ ഉണ്ടാകുന്ന ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.
3. അസിഡിറ്റി ഇല്ലാതാക്കുന്നു
വയറിലെ അസിഡിറ്റി ഇല്ലാതാക്കാനും ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഏലയ്ക്ക കഴിക്കാം. പ്രത്യേകിച്ചും എരിവുള്ള ഭക്ഷണങ്ങൾക്ക് ശേഷം ഏലയ്ക്ക കഴിക്കുന്നത് ഒരു ശീലമാക്കാം.
4. പോഷകങ്ങൾ ആഗിരണം ചെയ്യുന്നു
പോഷകങ്ങൾ ആഗിരണം ചെയ്യാനും ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്. ശരിയായ ദഹനം ഉണ്ടായാൽ പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാൻ സാധിക്കും. അതിനാൽ തന്നെ ദിവസവും ഏലയ്ക്ക കഴിക്കുന്നത് ഒരു ശീലമാക്കാം.
5. ഭക്ഷണത്തിന് ശേഷമുള്ള ക്രേവിങ്‌സിനെ നിയന്ത്രിക്കുന്നു
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് ക്രേവിങ്‌സ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തോന്നുകയില്ല.


