തുമ്മല്‍ അകറ്റാം; അലര്‍ജി പൂര്‍ണമായി മാറാന്‍ മഞ്ഞള്‍ ഇങ്ങനെ ഉപയോഗിക്കാം!

By Web TeamFirst Published May 14, 2019, 10:18 PM IST
Highlights

'കുര്‍കുമ ലോംഗ' എന്ന ശാസ്ത്രീയ നാമത്തിലാണ് മഞ്ഞള്‍ അറിയപെടുന്നത്. 'കുര്‍ക്കുമിന്‍' എന്ന വര്‍ണ്ണ വസ്തുവാണ് മഞ്ഞളിന് മഞ്ഞ നിറം നല്‍കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള 'ടര്‍മറോള്‍' ആണ് മഞ്ഞളിന് സുഗന്ധം നല്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന 'കുര്‍ക്കുമിന്‍' എന്ന വസ്തുവിന് അലര്‍ജിയുണ്ടാക്കുന്ന ബാക്റ്റീരിയെ തടയാനും മറ്റ് രോഗങ്ങളെ ചെറുക്കാനുമുള്ള കഴിവുണ്ട്.

ഒരു പെര്‍ഫ്യൂം അടിക്കുമ്പോഴോ പൊടിയുളള സ്ഥലത്ത് പോകുമ്പോഴോ തുമ്മുന്ന സ്വഭാവമുണ്ടോ? എന്നാല്‍ അത് അലര്‍ജിയാണ്. അലര്‍ജി പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ചിലപ്പോള്‍ ചില ഭക്ഷണത്തിന്‍റെയാവാം, മരുന്നുകളുടെ ആകാം, പൊടിയുടെയും ആകാം. പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണ് ഇതെന്നും പറയുന്നു. എന്നാല്‍  അന്തരീക്ഷമലിനീകരണമാണ് അലര്‍ജിക്കുളള പ്രധാന കാരണമായി പഠനങ്ങള്‍ പറയുന്നത്. ലക്ഷണങ്ങള്‍ അനുസരിച്ചാണ് അലര്‍ജിയുടെ ചികിത്സയും. അതേസമയം, നമ്മുടെ അടുക്കളയിലുമുണ്ട് ഇതിന് ചില പ്രതിവിധികള്‍. അതിലൊന്നാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നു. 

'കുര്‍കുമ ലോംഗ' എന്ന ശാസ്ത്രീയ നാമത്തിലാണ് മഞ്ഞള്‍ അറിയപെടുന്നത്. 'കുര്‍ക്കുമിന്‍' എന്ന വര്‍ണ്ണ വസ്തുവാണ് മഞ്ഞളിന് മഞ്ഞ നിറം നല്‍കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള 'ടര്‍മറോള്‍' ആണ് മഞ്ഞളിന് സുഗന്ധം നല്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന 'കുര്‍ക്കുമിന്‍' എന്ന വസ്തുവിന് അലര്‍ജിയുണ്ടാക്കുന്ന ബാക്റ്റീരിയെ തടയാനും മറ്റ് രോഗങ്ങളെ ചെറുക്കാനുമുള്ള കഴിവുണ്ട്. അലര്‍ജി തടയാന്‍ പല രീതിയില്‍ മഞ്ഞള്‍  ഉപയോഗിക്കാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ അലര്‍ജിയെ ചെറുക്കുകയും ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ടര്‍മറിക് മില്‍ക് 

ടര്‍മറിക് മില്‍ക് അലര്‍ജിക്കുളള ഉത്തമമായ മരുന്നാണ്. 1 കപ്പ് തിളപ്പിച്ച പാല്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, തേന്‍ എന്നിയാണ് മഞ്ഞള്‍പ്പാല്‍ തയ്യാറാക്കാന്‍ വേണ്ടത്. പാല്‍ തിളക്കുമ്പോള്‍ ഇവ മൂന്നും ചേര്‍ക്കുക. രാവിലെ വെറുംവയറ്റിലോ രാത്രി കിടക്കും മുന്‍പോ ഇത് കുടിക്കാം. 

ടര്‍മറിക് ടീ 

ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം കലര്‍ത്തി ദിവസവും രാവിലെ വെറുവയറ്റിലോ കിടക്കുന്നതിനു മുന്‍പായോ കുടിക്കുന്നത് അലര്‍ജിയെ തടുക്കാന്‍ സഹായിക്കും.  

ടര്‍മറിക് വാട്ടര്‍ 

ടര്‍മറിക് വാട്ടര്‍ അല്ലെങ്കില്‍ മഞ്ഞള്‍ വെളളം അലര്‍ജിക്കുളള നല്ല മരുന്നാണ്.  ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ഗ്ലാസ് വെളളത്തില്‍ ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കുക. 

മഞ്ഞളും ആപ്പിള്‍ വിനെഗറും 

മഞ്ഞള്‍പ്പൊടി, തേന്‍, ആപ്പിള്‍ വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവയടങ്ങിയ മിശ്രിതവും അലര്‍ജിക്ക് ഏറെ ഗുണകരമാണ്. 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങയുടെ തോടിന്‍റെ പുറഭാഗം ചിരകിയത് 1 ടീസ്പൂണ്‍ (ചെറുനാരങ്ങ ഫ്രീസറില്‍ വച്ചു തണുപ്പിച്ചാല്‍ ഇതു പെട്ടെന്നു കിട്ടും) , തേന്‍ കാല്‍ കപ്പ്, 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കുരുമുളകുപൊടി എന്നിവയാണ് ഈ മിശ്രിതത്തിനു വേണ്ടത്. ഇവയെല്ലാം കലര്‍ത്തി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇതില്‍ നിന്നും ദിവസവും 1 ടേബിള്‍സ്പൂണ്‍ വീതം ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കാം. 

click me!