സീതപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Published : Jan 03, 2026, 03:34 PM IST
Custard Apple

Synopsis

കസ്റ്റാർഡ് ആപ്പിളിൽ മഗ്നീഷ്യം കൂടുതലാണ്. 100 ഗ്രാം കസ്റ്റാർഡ് ആപ്പിളിൽ 53 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജല സന്തുലിതാവസ്ഥ നിലനിർത്താൻ മഗ്നീഷ്യം സഹായിക്കുന്നു. 

കസ്റ്റാർഡ് ആപ്പിൾ അഥവാ സീതപ്പഴത്തിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കസ്റ്റാർഡ് ആപ്പിളിലെ നാരുകൾ ദഹനപ്രശ്നങ്ങളും മലബന്ധവും തടയാൻ സഹായിക്കും. ഭക്ഷണ നാരുകൾ കൂടുതലുള്ളതിന്റെ അളവ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നും യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷൻ & ഫുഡ് സേഫ്റ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കസ്റ്റാർഡ് ആപ്പിളിൽ ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള വിവിധ ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. സീതപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ചിലതരം ക്യാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

100 ഗ്രാം കസ്റ്റാർഡ് ആപ്പിളിന്റെ പൾപ്പിൽ 91 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പഴത്തിലെ ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം പല രോഗങ്ങളെയും ചെറുക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

കസ്റ്റാർഡ് ആപ്പിളിൽ മഗ്നീഷ്യം കൂടുതലാണ്. 100 ഗ്രാം കസ്റ്റാർഡ് ആപ്പിളിൽ 53 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജല സന്തുലിതാവസ്ഥ നിലനിർത്താൻ മഗ്നീഷ്യം സഹായിക്കുന്നു. ഇത് സന്ധികളിൽ നിന്ന് ആസിഡുകൾ നീക്കം ചെയ്യാൻ സഹായിക്കുകയും വാതം, ആർത്രൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ സന്ധി സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്ക് കസ്റ്റാർഡ് ആപ്പിൾ മികച്ചൊരു പഴമാണ്.

സീതപ്പഴത്തിലെ പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. സോഡിയത്തിന്റെ ഫലങ്ങളെ പ്രതിരോധിച്ചുകൊണ്ട് പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം മഗ്നീഷ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കസ്റ്റാർഡ് ആപ്പിളിലെ ആന്റിഓക്‌സിഡന്റുകൾ (വിറ്റാമിനുകൾ എ, സി, ഇ) എന്നിവ കൊളാജൻ മെപ്പെടുത്തുകയും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുകയും ചെയ്യും.

 

 

PREV
Read more Articles on
click me!

Recommended Stories

തണുപ്പുകാലത്ത് കറുവപ്പട്ട കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്
ശരീരഭാരം കുറയ്ക്കുന്നതിന് രാവിലെ ഈ പാനീയങ്ങൾ കുടിക്കൂ