ഇഞ്ചി ചേര്‍ത്ത ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

Published : Jun 24, 2025, 07:17 PM ISTUpdated : Jun 24, 2025, 07:32 PM IST
Carrot and ginger

Synopsis

ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ഇഞ്ചിയിലെ ജിഞ്ചറോളിനും ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.

വിറ്റാമിൻ എ, സി, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.  ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളാല്‍ സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ് ഇഞ്ചി. ആന്‍റി - ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയിലെ ജിഞ്ചറോളിനും ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഇഞ്ചി. ഇഞ്ചി ചേര്‍ത്ത ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രതിരോധശേഷി

ക്യാരറ്റില്‍ വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇഞ്ചിക്ക് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി വൈറല്‍ ഗുണങ്ങളുമുണ്ട്. അതിനാല്‍ ഇഞ്ചി ചേര്‍ത്ത ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. കണ്ണുകളുടെ ആരോഗ്യം

ബീറ്റാ കരോട്ടിന്‍ അടങ്ങിയതാണ് ക്യാരറ്റ്. കൂടാതെ ആന്റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ള ഇ‍ഞ്ചി ചേര്‍ത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

3. ദഹനം

നാരുകള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇ‍ഞ്ചി ചേര്‍ത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ഹൃദയാരോഗ്യം

ബീറ്റാ കരോട്ടിനും പൊട്ടാസ്യവും ധാരാളം അടങ്ങിയതാണ് ക്യാരറ്റ്. ഇഞ്ചിയും ക്യാരറ്റും കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. പ്രമേഹം

കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇഞ്ചി- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

6. വയറു കുറയ്ക്കാന്‍

കലോറി കുറഞ്ഞ ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

7. ചര്‍മ്മം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇഞ്ചി- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

Onam 2026 : ഈ ഓണത്തിന് ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം
ഭക്ഷണത്തിന് ശേഷം ഉടൻ പഴങ്ങൾ കഴിക്കാമോ? അറിയേണ്ടത്