പെണ്‍കുട്ടികള്‍ മുന്തിരി ധാരാളം കഴിച്ചോളൂ ; സന്തോഷിക്കാന്‍ വകയുണ്ട്

Published : Jun 01, 2019, 03:05 PM ISTUpdated : Jun 01, 2019, 03:11 PM IST
പെണ്‍കുട്ടികള്‍ മുന്തിരി ധാരാളം കഴിച്ചോളൂ ; സന്തോഷിക്കാന്‍ വകയുണ്ട്

Synopsis

ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കുമെന്ന് ലണ്ടണിലെ കിങ്സ് കോളേജില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കുമെന്ന് ലണ്ടണിലെ കിങ്സ് കോളേജില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ത്വക്ക് രോ​ഗങ്ങൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. മുന്തിരി നീര് മുഖത്തിട്ടാൽ മുഖം കൂടുതൽ തിളക്കമുള്ളതാകും. 

 പെണ്‍കുട്ടികള്‍ക്ക് സന്തോഷിക്കാവുന്ന കാര്യം മുഖക്കുരു കുറയ്ക്കാനും അവ വരാതെ തടയാനും മുന്തിരി സഹായിക്കും എന്നതാണ്. ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ ദിവസവും മുന്തിരി കഴിക്കുന്നത് മുഖസൗന്ദര്യത്തിന് ഏറെ ഗുണം ചെയ്യും. 

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്, വായ,പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും. 

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്നും പഠനം പറയുന്നു. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യാന്‍ കഴിയും.രക്തസമ്മർദം നിയന്ത്രിക്കാൻ മുന്തിരി ഏറെ നല്ലതാണ്. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും.  സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. 

വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ​ഗുണം ചെയ്യും. ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. കാൽ മുട്ടിലെ വേദന മാറാൻ ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 


 

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി