മുരിങ്ങചായയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍

By Web TeamFirst Published Jun 1, 2019, 11:03 AM IST
Highlights

കണ്ണിന്‍റെ കാഴ്ച ശക്തിക്ക് നല്ലതാണ് മുരിങ്ങയില എന്നത് പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ സ്വിരീകരിച്ച കാര്യമാണ്.

കണ്ണിന്‍റെ കാഴ്ച ശക്തിക്ക് നല്ലതാണ് മുരിങ്ങയില എന്നത് പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ സ്വിരീകരിച്ച കാര്യമാണ്. മുരിങ്ങയില അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു വഴറ്റി എടുത്ത ശേഷം സ്ഥിരമായി രാവിലെ കഴിച്ചാല്‍ പ്രമേഹ സാധ്യത ഇല്ലാതാക്കാനും പ്രമേഹ രോഗമുള്ളവര്‍ക്കു രോഗം നിയന്ത്രിക്കാനും ഉപകാരപ്പെടും.  ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ മുരിങ്ങയില കഴിക്കുന്നതു ഗര്‍ഭത്തില്‍ ഉള്ള കുഞ്ഞിന്‍റെ പോഷണത്തിന് നല്ലതാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രികള്‍ച്ചറിലെ ഗവേഷകര്‍ പറയുന്നു. 

മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിക്കുന്നതു വിറ്റാമിന്‍ സി ലഭിക്കാന്‍ ഇടയാക്കും. ഇതു പ്രതിരോധശേഷി ഇരട്ടിയാക്കും. ഇതിനൊക്കെ പുറമേ മുരിങ്ങയില ചായ കുടിച്ചാല്‍ മറ്റ് ചില ഗുണങ്ങള്‍ ഉണ്ട്. മുരിങ്ങയില പൊടിച്ചതിന് ശേഷം ആ പൊടി ചായയിലോ കോഫിയിലോ ചേര്‍ത്താണ്  മുരിങ്ങയില ചായ ഉണ്ടാക്കുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് മുരിങ്ങചായ. ചില ഗുണങ്ങള്‍ നോക്കാം. 

1. ശരീരഭാരം കുറയ്ക്കാന്‍ 

വിറ്റാമിനുകളുടെയും മിനറല്‍സിന്‍റെയും കലവറയാണ് മുരിങ്ങ. മുരിങ്ങ ചായയില്‍ ധാരാളം ആന്‍റി ഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയില്‍ ഫാറ്റ് ഒട്ടും തന്നെയില്ല. മുരിങ്ങചായ ദിവസവും രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

2. രക്ത സമ്മര്‍ദ്ദം കുറയ്ക്കും

രക്തസമ്മർദ്ദം മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. മുരിങ്ങയില ചായ ദിവസവും കുടിക്കുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

3. പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്കും ഒരു ആശ്വാസമാണ് മുരിങ്ങ ചായ.    രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവ സഹായിക്കും. മുരിങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, ആന്‍റി ഓക്സിഡന്‍സ് എന്നിവ ഇതിന് സഹായിക്കും. 

മുരിങ്ങയില അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു വഴറ്റി എടുത്ത ശേഷം സ്ഥിരമായി രാവിലെ കഴിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

4. കൊളസ്ട്രോള്‍ കുറയ്ക്കാന്‍

കൊളസ്ടോളിന്‍റെ അളവ് കുറയ്ക്കാന്‍ മുരിങ്ങയില ചായ കുടിക്കുന്നതിലൂടെ സാധിക്കും.  ഇതുവഴി ഹൃദ്രോഗസാധ്യതയും കുറയും. 
 

click me!