രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; ഗുണങ്ങളറിയാം

Published : Jul 21, 2025, 04:34 PM IST
fenugreek for control Blood Sugar

Synopsis

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവ അടങ്ങിയതാണ് ഉലുവ. ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവ അടങ്ങിയതാണ് ഉലുവ. ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രമേഹം

രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

2. ദഹനം

നാരുകൾ ധാരാളം അടങ്ങിയ ഉലുവ വെള്ളത്തിൽ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. ഹൃദയാരോഗ്യം

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കുതിര്‍ത്ത ഉലുവ കഴിക്കുന്നത് നല്ലതാണ്. 

4. രോഗ പ്രതിരോധശേഷി കൂട്ടാന്‍

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

5. എല്ലുകളുടെ ആരോഗ്യം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. വയറിലെ കൊഴുപ്പ്

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും.

7. ചര്‍മ്മം, തലമുടി

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും കുതിര്‍ത്ത ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ