ടൈപ്പ് 2 പ്രമേഹം തടയാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും. ശരീരഭാരം കുറയ്ക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ്. ടൈപ്പ് 2 പ്രമേഹം തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
15

Image Credit : Getty
ഇലക്കറികൾ
ഇലക്കറികളിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമുണ്ട്. പ്രമേഹം ഉള്ളവർ ഇലക്കറികൾ കഴിക്കുന്നത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വീക്കം തടയാനും സഹായിക്കുന്നു.
25
Image Credit : Getty
വെളുത്തുള്ളി
നിരവധി ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി. ഇത് പ്രമേഹം നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
35
Image Credit : Getty
നട്‌സ്, സീഡ്‌സ്
ബദാം, വാൽനട്ട്, ചിയ സീഡ്, ഫ്ലാക്സ് സീഡ് എന്നിവയിൽ ധാരാളം ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.
45
Image Credit : Getty
മത്തങ്ങ
മത്തങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്. മത്തങ്ങ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
55
Image Credit : Getty
കൊഴുപ്പടങ്ങിയ മത്സ്യം
സാൽമൺ, മത്തി പോലുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
Latest Videos

