
വേനൽക്കാലത്ത്, മാമ്പഴം നാം ധാരാളം കഴിക്കാറുണ്ട്. എന്നിട്ടോ മാങ്ങാണ്ടി വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ മാമ്പഴ വിത്തും നിരവധി ഗുണങ്ങള്‍ അടങ്ങിയതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇതിനായി പൊടിച്ചെടുത്ത മാമ്പഴ വിത്ത് സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. മാമ്പഴ വിത്ത് പൊടിച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ശരീരഭാരം കുറയ്ക്കാൻ
മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്. കലോറി കാര്യക്ഷമമായി കത്തിക്കാൻ അത്യാവശ്യമായ മെറ്റബോളിസം വർദ്ധിപ്പിക്കാൻ മാമ്പഴ വിത്ത് സഹായിക്കുമത്രേ. ഇതിനായി പൊടിച്ചെടുത്ത മാമ്പഴ വിത്ത് സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാം.
2. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍
മാമ്പഴ വിത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിവുണ്ട്. ഇവ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് പ്രൊഫഷണല്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
3. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍
ആന്‍റി ഓക്സിഡന്‍റുകളും നാരുകളും ധാരാളം അടങ്ങിയതാണ് മാമ്പഴ വിത്ത്. അതിനാല്‍ ഇവ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. ചര്‍മ്മത്തിന്‍റെ ആരോഗ്യം
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. മാമ്പഴ വിത്തിന്‍റെ പൊടി കഴിക്കുന്നത് ചര്‍മ്മത്തില്‍ ബാക്ടീരിയ പ്രവേശിക്കുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് മള്‍ട്ടി ഡിസിപ്ലിനറി ഡിജിറ്റല്‍ പബ്ലിഷിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു.
5. തലമുടിയുടെ ആരോഗ്യം
ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.