
പ്രമേഹരോഗികളോട് മധുരം അധികം കഴിക്കരുത് എന്ന് പറയാറുണ്ട്. എന്നാല്‍ നല്ല മധുരമേറിയ പഴങ്ങളോട് എങ്ങനെ 'നോ' പറയും? പഴങ്ങളിൽ നാച്വറൽ ആയ ഷുഗർ ആണുള്ളത്. നാരുകൾ ധാരാളം അടങ്ങിയ, പോഷകങ്ങളുള്ള, ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾക്കും കഴിക്കാം. അത്തരത്തില്‍ പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
1. അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
2. സ്ട്രോബെറി
വളരെ കുറച്ച് ഷുഗർ മാത്രമേ സ്ട്രോബറിയിലും ഉള്ളൂ. കൂടാതെ ഫൈബര്‍, വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്നു.
3. കിവി
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയവ അടങ്ങിയതാണ് കിവി. ഇവയും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
4. മാതളം
ഒരു മാതളപ്പഴത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. 23.8 ഗ്രാം ഷുഗർ ആണ് ഇതിലുള്ളത്. അതിനാല്‍ മാതളവും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
5. ആപ്പിള്‍
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ആപ്പിള്‍ ധൈര്യമായി കഴിക്കാം.
6. പേരയ്ക്ക
ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പേരയ്ക്ക ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
7. പീച്ച്
കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാൽ, പീച്ച് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ്. മാത്രമല്ല, പീച്ചില്‍ കലോറി താരതമ്യേന കുറവാണ്.
8. പ്ലം
നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്ലം പഴവും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.