ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചുനോക്കൂ; ഗുണങ്ങൾ അറിയാം
ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ദാഹം അകറ്റാൻ സഹായിക്കുന്നു. എന്നാൽ ദാഹം കുറയ്ക്കാൻ മാത്രമല്ല ഗുണങ്ങളും ഓറഞ്ച് ജ്യൂസിനുണ്ട്. ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
15

Image Credit : Getty
രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു
ഓറഞ്ചിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തേയും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും നല്ലതാണ്.
25
Image Credit : our own
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയത്തിന്റേയും രക്തക്കുഴലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
35
Image Credit : Getty
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇത് തലച്ചോറിന്റെ കോശങ്ങളെ ഓക്സിഡേറ്റീവ് സ്‌ട്രെസിൽ നിന്നും സംരക്ഷിക്കുന്നു.
45
Image Credit : Getty
ഊർജ്ജം ലഭിക്കുന്നു
ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.
55
Image Credit : Getty
ഇങ്ങനെ കുടിക്കാം
ഓറഞ്ച് ജ്യൂസിൽ സ്വാഭാവികമായ മധുരമുണ്ട്. കൂടാതെ ഇതിൽ ഫൈബറും കുറവാണ്. മധുരം ചേർക്കാതെ കുടിക്കുന്നതാണ് കൂടുതൽ ഉചിതം.
Latest Videos

