എളുപ്പം തയ്യാറാക്കാം ബ്രോക്കോളി ബദാം സൂപ്പ് ; റെസിപ്പി

Published : Jun 13, 2025, 02:43 PM IST
soup

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വീട്ടിൽ ബ്രൊക്കോളി ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാം ഒരു ഹെൽത്തി സൂപ്പ്.

വേണ്ട ചേരുവകൾ

1. ബ്രൊക്കോളി                                              1/2 ബ്രൊക്കോളി

2. ചെറിയ ഉള്ളി                                             ഒരു കൈ പിടി

3. കുരുമുളക്                                                 ഒരു ടേബിൾ സ്പൂൺ

4. വെളുത്തുള്ളി                                                   5 അല്ലി

5. ഇഞ്ചി                                                                   1 കഷ്ണം

6. ഉപ്പ്                                                                     1/2 ടീസ്പൂൺ കല്ലുപ്പ്

7. ബദാം 15 കുതിർത്ത് ശേഷം തൊലി കളഞ്ഞത്

8. റോസ്റ്റഡ് നൂൽ സേമിയ                             2 ടേബിൾ സ്പൂൺ

9. മല്ലിയില പൊടിയായി അരി‍ഞ്ഞത്     ഒരു ടേബിൾ സ്പൂൺ

10. നെയ്യ്/ ബട്ടർ                                                   ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ബ്രൊക്കോളി ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ 15 മിനുട്ട് ഇട്ട് വച്ച ശേഷം നന്നായി രണ്ടോ മൂന്നോ തവണ കഴുകിയ ശേഷം വെള്ളം പോവാനായി നെറ്റിൽ ഇട്ട് വെക്കുക.

 ഇനി ഒരു പാത്രത്തിലേയ്ക്ക് ബ്രൊക്കോളി ഇട്ട ശേഷം 2 മുതൽ 6 വരെയുള്ള ചേരുവ ചേർത്ത ശേഷം സൂപ്പിനാവശ്യമായ വെള്ളം ചേർത്ത് 5 മിനുട്ട് വേവിക്കുക. ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക. 

ചൂടാറിയ ശേഷം ഒരു അരിപ്പയിലേയ്ക്കിട്ട് വെള്ളം വേർതിരിക്കുക. ഈ വെള്ളം ആവശ്യത്തിന് ചേർത്ത് ബദാം അരച്ച് മാറ്റിവെക്കുക. ശേഷം വേവിച്ച ബോക്കാളി കൂട്ട് നന്നായി അരച്ചെടുക്കുക. വേവിച്ച വെള്ളം ബാക്കിയുണ്ടെങ്കിൽ അതിലേയ്ക്ക് ബോക്കോളി അരച്ചത് ചേർത്ത് സ്റ്റൗവ് ഓൺ ചെയ്ത് തിളപ്പിക്കുക .

 തിളവരുമ്പോൾ റോസ്റ്റഡ് നൂൽ സേമിയ ചേർത്ത് രണ്ടു മിനുട്ട് തിളപ്പിക്കുക.(സാധാരണ സേമിയ ആണെങ്കിൽ വേറെ പാത്രത്തിൽ ഇട്ട് വേവിച്ച ശേഷം വെള്ളത്തിൽ കഴുകി സൂപ്പിൽ ഇടുക) രണ്ട് മിനുട് ന് ശേഷം ബദാം അരച്ചത് ചേർത്ത ശേഷം ആവശ്യമെങ്കിൽ മാത്രം കുരുമുളക് പൊടി ചേർക്കുക. 

മല്ലിയില ചേർക്കുക നെയ്യ്/ ബട്ടർ ചേർത്ത് വാങ്ങി വെക്കുക. ബ്രോക്കോളി ബദാം സൂപ്പ് തയ്യാർ. നെയ്യ് /ചേർക്കുന്നതിന് പകരം ' ചെറിയ ഉള്ളി നെയ്യിൽ വറുത്ത് ചേർക്കാം. ബ്രഡ്ഡ് നെയ്യിൽ വറുത്ത് ചേർത്താം.

 

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍