ക്യാബേജ് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?

Published : Aug 30, 2026, 04:43 PM IST
cabbage

Synopsis

പോളിഫെനോളുകൾ, സൾഫർ സംയുക്തങ്ങൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും പൊട്ടാസ്യവും ആന്തോസയാനിനുകളും സഹായിക്കുന്നു.

നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ക്യാബേജേ. നേരിയ പച്ചനിറത്തിലും പർപ്പിൾ നിറത്തിലുമെല്ലാം കാബേജ് ലഭ്യമാണ്. ഉയർന്ന അളവിലുള്ള നാരുകളും (insoluble fiber) പ്ലാന്റ് സ്റ്റെറോളുകളും നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മലവിസർജ്ജനം ക്രമമാക്കുകയും ചെയ്തുകൊണ്ട് ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്നു.

പോളിഫെനോളുകൾ, സൾഫർ സംയുക്തങ്ങൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും പൊട്ടാസ്യവും ആന്തോസയാനിനുകളും സഹായിക്കുന്നു.

വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുള്ള ക്യാബേജ് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കാബേജിന് കഴിവുണ്ട്. കാബേജിൽ അടങ്ങിയ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. കലോറി വളരെ കുറവായതും എന്നാൽ ജലാംശവും നാരുകളും ധാരാളമായി അടങ്ങിയതുമായതിനാൽ, ഇത് വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ക്യാബേജ് മികച്ചതാണ്.

കുറഞ്ഞ കലോറിയും കൊഴുപ്പും ആയതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ കാബേജ് ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. നാരുകളുടെ സാന്നിധ്യം ഉള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണം കൊണ്ടു വരുന്നതിനു സാധിക്കും.

എന്നാൽ ക്യാബേജ് അമിത അളവില്‌ കഴിക്കരുത്. ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമ്പോൾ മിതത്വം പാലിക്കേണ്ട് വളരെ പ്രധാനമാണ്. അമിതമായി കാബേജ് കഴിക്കുന്നത് വയറുവീർക്കലിനും മലബന്ധത്തിനും കാരണമായേക്കാം. ഹൈപ്പർതൈറോയിഡ് ഉള്ളവരിൽ തൈറോക്സിൻ ഹോർമോണിന്റെ ഉത്പാദനത്തെ ബാധിച്ചേക്കാം എന്നതുകൊണ്ട് കാബേജ് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പെെനാപ്പിൾ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ
ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള 6 ആരോ​ഗ്യ​ഗുണങ്ങൾ