
പേരയ്ക്ക ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പേരയുടെ ഇല ചവയ്ക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് അറിയാമോ? ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് വരെ നിരവധി ഗുണങ്ങളുണ്ട്. മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ദിവസവും രാവിലെ വെറും വയറ്റിൽ പേരയില ചവയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. അതേസമയം നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ, ഇത് പരീക്ഷിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കാനും പേരയില സഹായിച്ചേക്കാം. ദിവസവും പേരയില ചവയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാൽ പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന ഒരാൾ, പേരയിലയെ മരുന്നായി കണ്ട് കഴിക്കരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മുന്നോട്ട് പോകുക.
3. വായയ്ക്ക് ഫ്രഷ്നസ് നൽകും
വായ ഫ്രഷായി സൂക്ഷിക്കാൻ ദിവസവും പേരയില ചവയ്ക്കുന്നത് നല്ലതാണ്. എന്നാൽ ഇതിനൊപ്പം രാവിലെ പല്ല് തേക്കുന്നതും, നാവ് വൃത്തിയാക്കുന്നതും, കൃത്യമായ ഇടവേളകളിൽ ദന്തഡോക്ടറെ കാണുന്നതും അത്യാവശ്യമാണ്.
4. ആൻ്റിഓക്സിഡൻ്റുകളാൽ സമ്പന്നം
ആൻ്റിഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് പേരയില. ശരീരത്തിൽ ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സിനെതിരെ പോരാടാൻ ആൻ്റിഓക്സിഡൻ്റുകൾ സഹായിക്കും.
5. വായുടെ ആരോഗ്യത്തിന് ഉത്തമം
വായുടെ ആരോഗ്യം നിലനിർത്താൻ പേരയില ചവയ്ക്കുന്നത് നല്ലതാണ്. അതേസമയം നിങ്ങളുടെ മോണയിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിൽ, വായിൽ നിന്ന് സ്ഥിരമായി ദുർഗന്ധം വരുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ പല്ലുവേദനയുണ്ടെങ്കിൽ, തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഈ കാര്യങ്ങൾ അവഗണിക്കരുത്.