വെറും രണ്ട് ചേരുവകൾ കൊണ്ട് കാജു ബർഫി തയ്യാർ ; ഈസി റെസിപ്പി

Published : Oct 07, 2023, 05:37 PM IST
വെറും രണ്ട് ചേരുവകൾ കൊണ്ട് കാജു ബർഫി തയ്യാർ ; ഈസി റെസിപ്പി

Synopsis

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്. കാജു ബര്‍ഫി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ദീപാവലിയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വീറ്റാണ് കാജു ബർഫി. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്. കാജു ബർഫി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

കശുവണ്ടിപ്പരിപ്പ്            2 കപ്പ് 
പഞ്ചസാര                    മുക്കാൽക്കപ്പ് 
വെള്ളം                           അരക്കപ്പ് 
നെയ്യ്                                1 സ്പൂൺ
സിൽവർ ഫോയിൽ       

തയ്യാറാക്കുന്ന വിധം...

ആദ്യം കശുവണ്ടിപ്പരിപ്പ് നല്ലപോലെ പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ പഞ്ചാസാരയും വെള്ളവും ചേർത്ത് ചൂടാക്കുക. പഞ്ചസാരപ്പാനി അൽപം കട്ടിയാകുന്നത് വരെ ഇതേ രീതിയിൽ ചൂടാക്കുക. ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന അണ്ടിപരിപ്പ് പൗഡർ ചേർക്കണം. ശേഷം നല്ലപോലെ ഇളക്കി കൊടുക്കുക. ചൂടാറിക്കഴിയുമ്പോൾ ഇത് കൈ കൊണ്ടു നല്ലപോലെ കുഴയ്ക്കുക. ഒരു പാത്രത്തിൽ അൽപം നെയ്യു പുരട്ടുക. ശേഷം കശുവണ്ടി മിശ്രിതം പാത്രത്തിലേക്ക് പരത്തി വയ്ക്കുക. ഇത് വട്ടത്തിൽ പരത്തി എടുത്തശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. ശേഷം സിൽവർ ഫോയിൽ കൊണ്ട് അലങ്കരിക്കുക.

 

PREV
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ