അടുക്കളയില്‍ നിരന്തരം ജോലി ചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ളൊരു ചെറുവീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പാചകത്തിനായി എടുക്കുന്ന ഫ്രോസണ്‍ ഭക്ഷണസാധനങ്ങളോ മറ്റോ അടങ്ങിയ പാക്കറ്റുകള്‍ ഒരിക്കല്‍ തുറന്ന ശേഷം എങ്ങനെ അത് വൃത്തിയായി സീല്‍ ചെയ്ത് വയ്ക്കാമെന്ന് കാട്ടിത്തരുന്ന 'സിമ്പിള്‍ ടിപ്' ആണ് വീഡിയോയിലുള്ളത്

പാചകപ്രേമികളെ സംബന്ധിച്ചിടത്തോളം അടുക്കളയിലെ ജോലികള്‍ എളുപ്പമുള്ളതും, വൃത്തിയായും മനോഹരമായും ചെയ്ത് തീര്‍ക്കുന്നതും ആക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളുമെല്ലാം വിലപ്പെട്ടതാണ്. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ വീഡിയോകളും മറ്റും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകവുമാണ്. 

അത്തരത്തില്‍ അടുക്കളയില്‍ നിരന്തരം ജോലി ചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ളൊരു ചെറുവീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പാചകത്തിനായി എടുക്കുന്ന ഫ്രോസണ്‍ ഭക്ഷണസാധനങ്ങളോ മറ്റോ അടങ്ങിയ പാക്കറ്റുകള്‍ ഒരിക്കല്‍ തുറന്ന ശേഷം എങ്ങനെ അത് വൃത്തിയായി സീല്‍ ചെയ്ത് വയ്ക്കാമെന്ന് കാട്ടിത്തരുന്ന 'സിമ്പിള്‍ ടിപ്' ആണ് വീഡിയോയിലുള്ളത്. 

'ദ ഫോള്‍ഡിംഗ് ലേഡി' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പങ്കുവയ്ക്കപ്പെട്ടത്. ഇതുവരെ നാലര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് വീണ്ടും പങ്കുവയ്ക്കുന്നുമുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്. 

പാക്കറ്റ് മുറിക്കുന്ന രീതിയിലാണ് ആകെ വ്യത്യസ്തതയുള്ളത്. സാധാരണഗതിയില്‍ പാക്കറ്റുകളുടെ വശങ്ങളില്‍ ത്രികോണാകൃതിയിലോ അല്ലെങ്കില്‍ നീളത്തിലോ ആണ് നമ്മള്‍ മുറിക്കുക. എന്നാല്‍ ഇതില്‍ പാക്കറ്റിന്റെ നടുക്കായി ഇംഗ്ലീഷ് അക്ഷരം 'വി'യുടെ ആകൃതിയില്‍ കത്രിക വച്ച് വെട്ടണം. തുടര്‍ന്ന് ആവശ്യമുള്ളത്രയും സാധനം പുറത്തെടുത്ത ശേഷം പാക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ചേര്‍ത്ത് കെട്ടിവയ്ക്കുകയാണ് വേണ്ടത്. 

വീഡിയോ കാണുന്നതിലൂടെ ഇത് കുറെക്കൂടി വ്യക്തമാകും. ഇത്തരത്തില്‍ കെട്ടിവച്ച പാക്കറ്റ് വീണ്ടും ഫ്രിഡ്ജിലോ മറ്റോ വൃത്തിയായി സൂക്ഷിക്കാവുന്നതാണ്. 

വീഡിയോ കാണാം...

View post on Instagram

Also Read:- പതിവായി ചെയ്യുന്ന മേക്കപ്പ് ഇങ്ങനെ; വീഡിയോ പങ്കുവച്ച് നൈല ഉഷ