ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാം കിടിലന്‍ ചക്ക പച്ചടി; റെസിപ്പി

Published : Jun 09, 2024, 10:59 AM IST
ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാം കിടിലന്‍ ചക്ക പച്ചടി; റെസിപ്പി

Synopsis

ചക്ക കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. ഇത്തവണ പച്ചടി ആയാലോ? ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നാട്ടിൽ ഒട്ടുമിക്ക വീടുകളിലും പ്ലാവ് ഉണ്ടാകും. പടർന്നു പന്തലിച്ചു കായ്ച്ചു നിൽക്കുന്നതു കാണാൻ എന്തൊരു ഭംഗിയായിരിക്കും അല്ലേ? ചക്ക കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. ഇത്തവണ പച്ചടി ആയാലോ? 
  
വേണ്ട ചേരുവകൾ 

ചക്കപ്പഴം- 8-10 ചുള (വല്ലാതെ പഴുത്ത ചക്കയാവരുത്)
ഉപ്പ്-  ആവശ്യത്തിന്
മഞ്ഞൾപൊടി- 2 നുള്ള്
വെള്ളം- ആവശ്യത്തിന്
ചിരവിയ നാളികേരം - 1 ബൗൾ
കടുക്- 1/4 ടീസ്പൂൺ
പച്ചരി- 1/4 ടീസ്പൂൺ
പച്ചമുളക്- 4 എണ്ണം
അധികം പുളിയില്ലാത്ത തൈര്- 1/2 ബൗൾ
വെളിച്ചെണ്ണ- 3 ടീസ്പൂൺ
കടുക്- 1 ടീസ്പൂൺ
വറുത്തുപൊടിച്ച ഉലുവപ്പൊടി- 1 നുള്ള്
ഉണക്കമുളക്- 1
കറിവേപ്പില- 1 തണ്ട്

തയ്യാറാക്കുന്ന വിധം

ചെറുതായി മുറിച്ചു വച്ച ചക്കച്ചുള വളരെകുറച്ച് വെള്ളം ചേർത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത്  വേവിക്കുക.
കടുക്, പച്ചമുളക്, പച്ചരി ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. വെന്ത കഷണങ്ങളിലേക്ക് അരച്ചതു ചേർത്ത് തിളപ്പിക്കുക. ഇനി ഉടച്ച തൈര് ചേർത്ത്  തിള വരുന്നതിനു മുമ്പ് കറിവേപ്പില താഴ്ത്തി സ്റ്റൗവിൽ നിന്നും മാറ്റുക. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവപ്പൊടിയും മുളകും കറിവേപ്പിലയും ചേർത്തിളക്കി കറിയിൽ ചേർക്കുക.സ്വാദൂറും പച്ചടി തയ്യാർ.

Also read: പതിവായി മല്ലിയിലയിട്ട വെള്ളം കുടിക്കൂ, ചില ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം

youtubevideo

PREV
click me!

Recommended Stories

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍