Asianet News MalayalamAsianet News Malayalam

കുട്ടികൾക്ക് നൽകൂ ഹെൽത്തി ഫുഡ്; ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

പലതരത്തിലുള്ള റൈസ് വിഭവങ്ങൾ കുട്ടികൾക്ക് നൽകാം. ഇലക്കറികൾ ഉൾപ്പെടുത്തിയാൽ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് നികത്താം. മത്സ്യം, പനീർ, തൈര്, പയർവർഗങ്ങൾ എന്നിവ വളർച്ചയെ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയൻസുകൾ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും. 

Healthy eating habits for children
Author
Trivandrum, First Published Aug 31, 2021, 10:26 PM IST

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നുവെന്ന് മിക്ക അമ്മമാരും ഡോക്ടർമാരോട് പരാതി പറയാറുണ്ട്.
കുട്ടികൾക്ക് പോഷക​ഗുണമുള്ള ഭക്ഷണം തന്നെ നൽകുക. അത് അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും സ്വാധീനിക്കുന്നുണ്ട്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്...

ഒന്ന്...

ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് വേണ്ട ഊർജത്തിന്റെയും മറ്റു പോഷകങ്ങളുടെയും മൂന്നിൽ ഒന്ന് പ്രഭാത ഭക്ഷണത്തിൽ നിന്ന് ലഭിച്ചിരിക്കണം. പോഷകക്കുറവ് വിളർച്ചയ്ക്കും വളർച്ചാക്കുറവിനും കാരണമാകും. കുട്ടികൾ സ്കൂളിൽ പോകുന്ന സമയമനുസരിച്ച് പ്രഭാതഭക്ഷണം ക്രമീകരിക്കണം. ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. 

രണ്ട്...

കുട്ടികൾക്ക് എപ്പോഴും ആരോഗ്യദായകമായ സ്നാക്സ് വേണം നൽകാൻ. പഴവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ആവിയിൽ പുഴുങ്ങിയ ചെറുപലഹാരങ്ങൾ, അവൽ വിളയിച്ചത് എന്നിവ നൽകാം.

 

Healthy eating habits for children

 

മൂന്ന്...

പലതരത്തിലുള്ള റൈസ് വിഭവങ്ങൾ കുട്ടികൾക്ക് നൽകാം. ഇലക്കറികൾ ഉൾപ്പെടുത്തിയാൽ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് നികത്താം. മത്സ്യം, പനീർ, തൈര്, പയർവർഗങ്ങൾ എന്നിവ വളർച്ചയെ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയൻസുകൾ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും. 

നാല്...

ചീര, കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട്, മഞ്ഞ നിറത്തിലുള്ള പഴങ്ങൾ ഇവയിലുള്ള കരോട്ടിനും വിറ്റാമിൻ എ യും കണ്ണിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

 

Healthy eating habits for children

 

അഞ്ച്...

തിളപ്പിച്ച് ആറിയ വെള്ളം, ജീരകവെള്ളം,നാരങ്ങാവെള്ളം എന്നിവ കുട്ടികൾക്ക് നൽകാം. പായ്ക്കറ്റിൽ കിട്ടുന്ന ജ്യൂസുകൾ, കോള പാനീയങ്ങൾ എന്നിവ ഒഴിവാക്കാം.

ആറ്...

എല്ലിനും പല്ലിനും ഉറപ്പു ലഭിക്കാൻ കാൽസ്യം അത്യന്താപേക്ഷിതമാണ്. പാൽ, പാലുത്‌പന്നങ്ങൾ (തൈര്, മോര്) മുളപ്പിച്ച പയർവർഗങ്ങൾ, ഇലക്കറികൾ, ചെറിയ മുള്ളോടുകൂടിയ മത്സ്യങ്ങൾ, റാഗി, അവൽ എന്നിവ നല്ലത്. മൈദ ചേർത്ത ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

മുഖത്തെ പാടുകൾ മാറാൻ ഈ രണ്ട് ചേരുവകൾ മതി

Follow Us:
Download App:
  • android
  • ios