തേങ്ങ അരയ്ക്കാതെ കുറുകിയ ചാറോട് കൂടിയ സൂപ്പർ ചെമ്മീൻ കറി ; റെസിപ്പി

Published : Feb 28, 2025, 12:19 PM ISTUpdated : Mar 04, 2025, 12:13 PM IST
തേങ്ങ അരയ്ക്കാതെ കുറുകിയ ചാറോട് കൂടിയ സൂപ്പർ ചെമ്മീൻ കറി ; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.    

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

തേങ്ങ അരക്കാതെ കുറുകിയ ചാറോടു കൂടെയുള്ള ഒരു ചെമ്മീൻ കറി തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്. 

വേണ്ട ചേരുവകൾ 

കഴുകി വൃത്തിയാക്കിയ ചെമ്മീൻ                         1/2 കിലോ

മസാലക്ക് അരക്കാൻ വേണ്ടി 

സവാള                                                                             2  ചെറിയത് 
ഒരു ചെറിയ കഷ്ണം                                                       ഇഞ്ചി 
വെളുത്തുള്ളി -                                                             2 അല്ലി 
തക്കാളി                                                                          1 എണ്ണം

വഴറ്റി ചേർക്കാൻ 

കൊച്ചുള്ളി                                                                     20 എണ്ണം 
പച്ചമുളക്                                                                        5 എണ്ണം 
കറിവേപ്പില 
ഇഞ്ചി                                                                         ഒരു ചെറിയ കഷ്ണം 
വെളുത്തുള്ളി                                                                4 അല്ലി 
തേങ്ങാക്കൊത്ത്                                                           കുറച്ചു 

മസാല പൊടികൾ  

കാശ്മീരി മുളക് പൊടി                                                 3 സ്പൂൺ 
മല്ലി പൊടി                                                                      2 സ്പൂൺ 
വറുത്തു പൊടിച്ച ഉലുവ                                           1/4  സ്പൂൺ 
മഞ്ഞൾ പൊടി                                                             1/2 സ്പൂൺ 
കായപൊടി                                                                  ഒരു നുള്ള് 
ഗരം മസാല                                                                   1/2 സ്പൂൺ 

ഉപ്പ്
വെളിച്ചെണ്ണ 
കുടുംപുളി ഇട്ട വെള്ളം                                                കുറച്ചു 

തയ്യാറാക്കുന്ന വിധം 

ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി ഒന്ന് വാടി വരുമ്പോൾ അതിലേക്ക് തക്കാളി കൂടെ ചേർത്ത് വെന്തു കഴിഞ്ഞു തണുക്കാൻ ആയി മാറ്റി വയ്ക്കണം. തണുത്തതിന് ശേഷം ഇത് നന്നായി അരച്ച് വയ്ക്കണം. ഇനി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് എടുക്കുക. ശേഷം തേങ്ങ കൊത്തു ഒന്നു വറുക്കുക. എന്നിട്ടു ഇതിലേക്ക് കൊച്ചുള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചേർത്തു വഴറ്റി, അതിലേക്കു ആവശ്യത്തിന് ഉപ്പും ചേർത്ത് ഇനി അതിലേക്ക് കഴുകി വച്ചിരിക്കുന്ന ചെമ്മീനും ചേർത്ത് ഇളക്കുക. ഈ സമയം എടുത്തു വച്ചിരിക്കുന്ന പൊടികൾ എല്ലാം ഒരു പാനിൽ ഒന്ന് ചൂടാക്കിയിട്ട് ഇതിലേക്ക് ഇടുക. എല്ലാം ചേർത്തു ഇളക്കി ഇനി അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് കൂടെ ഇട്ടു ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കി 10 മിനിട്ട് വേവിക്കുക. പുളി കുറവ് ആണെങ്കിൽ കുടം പുളിയുടെ കുറച്ചു വെള്ളം കൂടെ ഒഴിക്കുക. ഒന്നും കൂടെ തിളപ്പിക്കുക. ശേഷം ചോറിനൊപ്പം കഴിക്കാം. 

ഈസി ആന്‍ഡ് ടേസ്റ്റി പ്രോൺസ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍