കിടിലന്‍ ചിക്കൻ കട്‌ലറ്റ് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Published : Jul 05, 2025, 12:13 PM ISTUpdated : Jul 05, 2025, 12:16 PM IST
cutlet fest

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് അനീഷ ഷിബിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചിക്കൻ കൊണ്ട് കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ബോൺ ലെസ് ചിക്കൻ - 250 ഗ്രാം

കുരുമുളക് പൊടി - 1 ടീസ്പൂൺ

ഉരുളക്കിഴങ്ങ് - 2 എണ്ണം

വെളുത്തുളളി -10 എണ്ണം

പച്ച മുളക് - 2 എണ്ണം

സവാള - 1 എണ്ണം

ഗരം മസാല -1 ടീസ്പൂൺ

മുട്ട -1

ബ്രെഡ് പൊടിച്ചത് - 1 കപ്പ്

ഉപ്പ് - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ അര ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി വേവിച്ച് തണുത്തതിന് ശേഷം മിക്സിയിൽ നുറുക്കി എടുക്കുക. ഇനി 2 ഉരുളക്കിഴങ്ങും വേവിച്ച് മാറ്റിവയ്ക്കുക. ശേഷം ഒരു പാനിൽ 2 ടീസ്പൂൺ എണ്ണ ഒഴിച്ചതിന് ശേഷം അതിലേയ്ക്ക് വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേർത്ത് വേവിക്കുക. എന്നിട്ട് ഇതിലേയ്ക്ക് വേവിച്ച് വച്ച ഉരുളക്കിഴങ്ങും ചിക്കനും ഒരു ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ കുരുമുളക് പൊടിയും ആവിശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിക്കുക. എന്നിട്ട് എല്ലാം നല്ല രീതിയിൽ കുഴച്ച് എടുക്കുക. ശേഷം 1 മുട്ട നല്ല പതപ്പിച്ച് വയ്ക്കുക. എന്നിട്ട് ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചെറുതീയിൽ വയ്ക്കുക. ശേഷം പാനിൽ നിന്നും ഓരോ ഉരുളയെടുത്ത് കയ്യിൽ വച്ച് കട്‌ലറ്റ് രൂപത്തിൽ ആക്കിയെടുത്ത്, മുട്ടയിൽ മുക്കിയ ശേഷം ബ്രെഡ് പൊടിയിൽ മുക്കി എണ്ണയിൽ ഇട്ട് 2 വശവും ബ്രൗൺ നിറത്തിൽ ആക്കി എടുക്കുക. ഇതോടെ നല്ല ടേസ്റ്റി കട്‌ലറ്റ് റെഡി !

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍