കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കറുവപ്പട്ട വെള്ളം; അറിയാം മറ്റ് ഗുണങ്ങള്‍...

Published : Feb 26, 2024, 09:23 AM ISTUpdated : Feb 26, 2024, 09:25 AM IST
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കറുവപ്പട്ട വെള്ളം; അറിയാം മറ്റ് ഗുണങ്ങള്‍...

Synopsis

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഏറെ നല്ലതാണ്.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണങ്ങള്‍ക്ക് രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോ​ഗിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറുവാപ്പട്ട എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. പ്രമേഹ രോഗികള്‍ക്കും കുടിക്കാവുന്ന ഒരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രക്തയോട്ടം കൂട്ടാനും കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും സഹായിക്കും. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കറുവാപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഇവ കുടിക്കാവുന്നതാണ്. കറുവപ്പട്ട വെള്ളം കുടിക്കുന്നത്  ആർത്തവസമയത്തെ വേദനയെ കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാറുണ്ടോ? പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...

youtubevideo

PREV
click me!

Recommended Stories

ചര്‍മ്മം തിളങ്ങാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ദിവസവും ഒരു കിവി കഴിച്ചോളൂ; ഗുണങ്ങൾ ഒന്നല്ല, പലതാണ്