പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, എട്ടിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ്.  

പുരുഷന്മാരില്‍ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന വാള്‍നട്സിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, എട്ടിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ്. 

പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും മോശം ഭക്ഷണശീലവും ഹോര്‍മോണ്‍ വ്യത്യാസങ്ങളും പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കൂട്ടാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടാം. ആദ്യഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു ലക്ഷണവും ചിലപ്പോള്‍ കാണിക്കില്ല. 

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, അതുപോലെ മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും ഉണ്ടാവുക, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ആണ്. പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ചാണ് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ എന്നിവയുണ്ടാകുന്നത്. ഇടുപ്പ് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, നടുവേദന, നെഞ്ചുവേദന, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക, അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, കാലുകള്‍ നീര് വയ്ക്കുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം...

youtubevideo