
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഇഞ്ചി. ഭക്ഷണത്തിന് സ്വാദ് ലഭിക്കാൻ മാത്രമല്ല, ഇഞ്ചിക്ക് വേറെയും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും, രോഗ പ്രതിരോധശേഷി കൂട്ടാനുമൊക്കെ നല്ലതാണ്. എന്നാൽ ഭക്ഷണത്തിൽ ചേർക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം. ഇത് ഇഞ്ചിയുടെ ഗുണം ഇല്ലാതാക്കാൻ കാരണമാകുന്നു.
ഇഞ്ചി കൂടുതൽ സമയം പാകം ചെയ്യുന്നത് ഒഴിവാക്കണം. ഇത് ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളും അതിന്റെ സ്വാദും നഷ്ടപ്പെടാൻ കാരണമാകുന്നു. അതിനാൽ ചെറിയ രീതിയിൽ മാത്രം പാകം ചെയ്തെടുക്കാൻ ശ്രദ്ധിക്കാം.
ഇഞ്ചിയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഭക്ഷണത്തിൽ അമിതമായി ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ഇഞ്ചിയുടെ സ്വാദ് നഷ്ടപ്പെടാനും വയറിന് അസ്വസ്ഥത ഉണ്ടാവാനും കാരണമാകുന്നു.
3. കേടുവന്ന ഇഞ്ചി ഉപയോഗിക്കരുത്
കേടുവന്നതും ഉണങ്ങിയതുമായ ഇഞ്ചി ഉപയോഗിക്കുന്നത് ഒഴിവാക്കണം. പാഴാകുന്നതിന് അനുസരിച്ച് ഇഞ്ചിയുടെ സ്വാദും ഗുണങ്ങളും നഷ്ടപ്പെടുന്നു. അതിനാൽ എപ്പോഴും ഫ്രഷായ ഇഞ്ചി ഉപയോഗിക്കാൻ ശ്രദ്ധിക്കാം.
4. ഉപയോഗം
ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ സമയത്ത് ഇഞ്ചി ചേർത്തില്ലെങ്കിൽ ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടാം. അതിനാൽ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് തന്നെ ഇഞ്ചി ചേർക്കാൻ ശ്രദ്ധിക്കണം.