
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പലതരം ആരോഗ്യ ബുദ്ധിമുട്ടുകൾ നമ്മൾ നേരിടേണ്ടതായി വരും. അതിൽ സ്ഥിരമായി കാണപ്പെടുന്ന പ്രശ്നമാണ് മുട്ട് വേദന. നടക്കാനോ മുട്ട് മടക്കാനോ ഒന്നിനും പിന്നെ കഴിയില്ല. മുട്ട് വേദന വരുന്നത് തടയാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ.
നിരന്തരം റെഡ് മീറ്റ് കഴിക്കുന്നത് സന്ധികളിൽ വേദന ഉണ്ടാവാൻ കാരണമാകുന്നു. ഇതിൽ ധാരാളം ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ട്രാൻസ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുട്ടുകളിൽ വേദന ഉണ്ടാവാൻ കാരണമാകാറുണ്ട്.
ചായ, കോഫി, മധുരപലഹാരങ്ങൾ, കുപ്പിയിലുള്ള ജ്യൂസ് എന്നിവ നിരന്തരം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.
മദ്യം
സ്ഥിരമായി മദ്യം കുടിക്കുന്നതും മുട്ട് വേദന ഉണ്ടാവാൻ കാരണമാകാറുണ്ട്. അമിതമായി മദ്യം കുടിക്കുന്നത് നിർജ്ജലീകരണം ഉണ്ടാവാനും ആരോഗ്യസ്ഥിതി വഷളാവാനും കാരണമാകുന്നു.
ഒമേഗ 6 ഫാറ്റി ആസിഡ്
ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒമേഗ 6 ഫാറ്റി ആസിഡ് ആവശ്യമാണെങ്കിലും, ശരീരത്തിൽ ഇതിന്റെ അളവ് കൂടുന്നത് വീക്കം ഉണ്ടാവാൻ കാരണമാകുന്നു. കൂടാതെ മുട്ട് വേദന പോലുള്ള പ്രശ്നങ്ങൾക്കും ഇത് വഴിവെയ്ക്കും.
ഉപ്പ്
അമിതമായി ഉപ്പ് കഴിക്കുന്നത് സന്ധി വേദന ഉണ്ടാവാൻ കാരണമാകുന്നു. ക്യാനിലുള്ള സൂപ്പ്, പിസ്സ, ചിലതരം ചീസുകൾ എന്നിവയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിക്കണം.